കൊക്കെയ്ന്‍ കേസിലെ പ്രതികളുടെ റിമാന്‍ഡ് നീട്ടി
കൊക്കെയ്ന്‍ കേസിലെ പ്രതികളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ഷൈന്‍ ടോം ചാക്കോ, ടിന്‍സി ബാബു, സ്നേഹ ബാബു, നൈജീരിയക്കാരന് ഒക്കാവോ ചിഗോസി കോളിന്‍സ്, പൃഥ്വിരാജ്, ജസ്ബീര്‍ സിംഗ് എന്നിവരുടെ റിമാന്‍ഡ് കാലാവധി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. മോഹന്‍ദാസ് അടുത്ത മാസം ഒമ്പതു വരെ നീട്ടി.
പൃഥ്വിരാജിന് ജയിലില്‍ ചികിത്സാസഹായം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 31നു കടവന്ത്രയിലെ ഫ്ളാറ്റില്‍ നടന്ന റെയ്ഡില്‍ കൊക്കെയ്ന്‍ പിടികൂടിയതു സംബന്ധിച്ച കേസാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha