Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല


ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി

മുന്നാംമുന്നണി രൂപീകരണവുമായി പിസി ജോര്‍ജ്ജ്; വീരേന്ദ്രകുമാറും,ബാലകൃഷ്ണപിള്ളയും അസീസും, ഷിബുബേബിജോണും ജോര്‍ജിന്റെ മുന്നണിയിലേക്ക്

27 MARCH 2015 09:48 AM IST
മലയാളി വാര്‍ത്ത.

More Stories...

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കേരളത്തില്‍ മൂന്നാം മുന്നണി രൂപീകരിച്ച് യുഡിഎഫിലും എല്‍ഡിഎഫിലും വിലപേശാന്‍ പിസി ജോര്‍ജിന്റെ നേതൃത്വത്തില്‍ തയ്യാറെടുക്കുന്നതായി സൂചന. വിരേന്ദ്രകുമാറിനെയും, ആര്‍എസ്പിയെയും ബാലകൃഷ്ണപിള്ളയെയും കൂട്ടുപിടിച്ച് പിസിജോര്‍ജ്ജ് നടത്തുന്ന മൂന്നാംമുന്നണി നീക്കം സര്‍ക്കാരിനെയാണ് പ്രതിസന്ധിയിലാക്കുക. കാരണം യുഡിഎഫുമായി പലകാരണങ്ങളാല്‍ ഇടഞ്ഞു നില്‍ക്കുന്ന ഘടകകകക്ഷികളെയാണ് മൂന്നാംമുന്നണി നീക്കവുമായി പിസി ജോര്‍ജ്ജ് സമീപിച്ചിരിക്കുന്നത്. തന്റെ കൂടെ ഒരുമിച്ച് നിന്നാല്‍ വലതുപക്ഷ ഇടതുപക്ഷ മുന്നണികളില്‍ ഒരുപോലെ വിലപേശാമെന്നും പിസി ജോര്‍ജ്ജ് നേതാക്കന്‍മാരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പിസി ജോര്‍ജ്ജിന്റെ നീക്കത്തെ ആര്‍എസ്പിയും ജനതാദളും ബാലകൃഷ്ണപിള്ളയും പിന്തുണച്ചാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നില പരുങ്ങലിലാകും. ഇത് തന്നെയാണ് ജോര്‍ജ്ജിന്റെയും ആവശ്യം. പിസിയുടെ പുതിയ നീക്കത്തെക്കുറിച്ച് നിര്‍ണ്ണായക ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
യുഡിഎഫിനകത്ത് ജനതാതളും ആര്‍എസ്പിയും ഇപ്പോള്‍ കടുത്ത അവഗണനയാണ് നേരിടുന്നത്.
നേരത്തെ തന്നെ ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ യുഡിഎഫ് പുറത്താക്കിയിരുന്നു. എല്‍ഡിഎഫിലേക്ക് പോകാന്‍ ഈ പാര്‍ട്ടികള്‍ക്ക് താല്‍പര്യമില്ല. ഒരു ആവേശത്തിന് എല്‍ഡിഎഫ് വിട്ട ഇവര്‍ ഇനി എല്‍ഡിഎഫിലേക്ക് തിരികെ ചെന്നാല്‍ സിപിഎം സമ്മതിച്ചാലും സിപിഐ സമ്മതിക്കില്ല. അത് കൊണ്ട് പിസി ജോര്‍ജ്ജുമായി സഹകരിച്ച മൂന്നാംമുന്നണിയുണ്ടാക്കുന്നതാണ് നല്ലതെന്ന് ആര്‍എസ്പിയും ജനതാദളും ബാലകൃഷ്ണപിള്ളയും വിശ്വസിക്കുന്നു. മൂന്ന് പാര്‍ട്ടികള്‍ക്കും കൂടി ആകെ ആറ് എംഎല്‍എമാരാണ് ഉള്ളത്. പിസി ജോര്‍ജ്ജും കൂടി ചേര്‍ന്നാല്‍ എംഎല്‍എമാരുടെ എണ്ണം ഏഴാകും. ഇതോട് കൂടി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മറിച്ചിടാന്‍ തങ്ങള്‍ക്കാകുമെന്ന് പിസി ജോര്‍ജ്ജും വിരേന്ദ്രകുമാറും ബാലകൃഷ്ണപിള്ളയും വിശ്വസിക്കുന്നുണ്ട്.
വീരേന്ദ്രകുമാറിന്റെ ജനതാദളും ആര്‍എസ്പിയും യുഡിഎഫില്‍ ഒട്ടും തൃപ്തരല്ല. ഇവരെ മറുകണ്ടം ചാടിക്കാനാണ് നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിനെ അടിച്ചേല്‍പ്പിച്ചതാണ് പാലക്കാട് സീറ്റ്. തോല്‍ക്കുമെന്ന് പറഞ്ഞിട്ടും വീരന്‍ തന്നെ നില്‍ക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. അപ്പോള്‍ ഒരു വാക്ക് യുഡിഎഫ് നല്‍കിയിരുന്നു. തോറ്റാല്‍ അടുത്ത ചാന്‍സില്‍ രാജ്യസഭയിലൂടെ വീരേന്ദ്ര കുമാറിനെ പാര്‍ലമെന്റിലെത്തിക്കാമെന്ന്. ആ വാക്ക് വിശ്വസിച്ചാണ് മത്സരിച്ചത്. കോണ്‍ഗ്രസുകാര്‍ പാലം വലിച്ചതോടെ തോല്‍വി ഒരു ലക്ഷം വോട്ടിനായി. അപ്പോഴും രാജ്യസഭ കിട്ടുമെന്ന് കരുതി. എന്നാല്‍ രാജ്യസഭാ സീറ്റ് ഒഴിവു വന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ പഴയതെല്ലാം മറന്നു. യുഡിഎഫിന് ജയിപ്പിക്കാനാകുന്ന രണ്ട് സീറ്റില്‍ ഒന്നില്‍ കോണ്‍ഗ്രസ് തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. മറ്റേത് മുസ്ലിം ലീഗിനും. വലതു പക്ഷത്തെ വല്ല്യേട്ടന്മാര്‍ അതിനുള്ള കരുനീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. കൃഷി മന്ത്രി കെപി മോഹനനും ശ്രേയംസ് കുമാര്‍ എംഎല്‍എയുമാണ് ജനതാദള്‍ സോഷ്യലിസ്റ്റിന്റെ എംഎല്‍എമാര്‍.
ഇതിനൊപ്പമാണ് ആര്‍എസ്പിയും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് കോവൂര്‍ കുഞ്ഞുമോനെ ആര്‍എസ്പി പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ ഐ വിഭാഗം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍എസ്പി തൃപ്തരല്ല. മൂന്ന് എംഎല്‍എമാരാണ് ആര്‍എസ്പിയിക്കുള്ളത്. ഇതില്‍ രണ്ടു പേര്‍ ഇടതു പക്ഷത്ത് നിന്ന് ജയിച്ച അസീസും കോവൂര്‍ കുഞ്ഞുമോനുമാണ്. കൊല്ലം പാര്‍ലമെന്റ് സീറ്റ് വിവാദത്തില്‍ ഇടഞ്ഞാണ് ഇവര്‍ വലതു പക്ഷത്ത് എത്തിയത്. ഇതോടെ ഷിബു ബേബി ജോണിന്റെ പാര്‍ട്ടിയും ആര്‍എസ്പിയില്‍ ലയിച്ചു. ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെ മൂന്ന് ആര്‍എസ്പി എംഎല്‍എമാര്‍ കളം മാറ്റി ചവിട്ടിയാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭരണം പ്രതിസന്ധിയിലാകും.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മറിച്ചിട്ട് എല്‍ഡിഎഫിനെ അധികാരത്തിലേറ്റിയാല്‍ പിസി ജോര്‍ജ്ജിന്റെ മൂന്നാം മുന്നണി പുറത്ത് നിന്നുള്ള പിന്തുണയാകും എല്‍ഡിഎഫിന് നല്‍കുക. അഴിമതി രാഷ്ടീയത്തില്‍ മനം മടുത്താണ് തങ്ങള്‍ മൂന്നാംമുന്നണി രൂപീകരിക്കുന്നതെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാനാണ് പിസി ജോര്‍ജ്ജ് ശ്രമിക്കുക. ഇപ്പോള്‍ എല്‍ഡിഎഫിന് 65 എംഎല്‍എമാരും യുഡിഎഫിന് 74 എംഎല്‍എമാരുമാണ് ഉള്ളത്. പിസി ജോര്‍ജിന്റെ മൂന്നാം മുന്നണി രൂപീകരിച്ചാല്‍ നഷടം യൂഡിഎഫിനാണ്. യുഡിഎഫിലുണ്ടായിരുന്ന ഏഴ് എംഎല്‍എമാരാണ് മൂന്നാം മുന്നണിയിലേക്ക് പോകുന്നത്. അപ്പോള്‍ നിയമസഭയില്‍ യുഡിഎഫിന് 67-എല്‍ഡിഎഫിന് 65ഉം മൂന്നാം മുന്നണിക്ക് 7-എംഎല്‍എമാരും ഉണ്ടാകും. ജി കാര്‍ത്തികേയന്റെ മരണത്തോട് കൂടി ഒഴുവുവരുന്ന അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയം എല്‍ഡിഎഫിനാണെങ്കില്‍ യുഡിഎഫിന് ഒരു സീറ്റുമായി സംസ്ഥാനം ഭരിക്കേണ്ടി വരും. കോണ്‍ഗ്രസിലെ തമ്മിലടി കാരണം അത് എളുപ്പമാകുമെന്ന് വിചാരിക്കാനും കഴിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍  (4 hours ago)

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ  (5 hours ago)

ഞാൻ പഠിച്ച കിത്താബിൽ ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്.. ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സ്റ്റാർ മാജിക്ക് താരങ്ങളുമായ ഷിയാസ് കരീമും അനുവും.  (5 hours ago)

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല  (5 hours ago)

അവള്‍ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് ലളിതമാണ്.. മുന്‍ ഭാര്യ ഐശ്വര്യയെ പുകഴ്ത്തി ധനുഷ്  (6 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു  (6 hours ago)

ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ  (6 hours ago)

ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു... ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും?'- ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്  (6 hours ago)

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി.... അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഇതുവരെ തുടരുമെന്ന് സുപ്രീംകോടതി  (6 hours ago)

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?  (6 hours ago)

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....  (8 hours ago)

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (8 hours ago)

അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി  (8 hours ago)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....  (9 hours ago)

Malayali Vartha Recommends