കൊച്ചിയിലെ ഡാന്‍സ് സ്കൂളില്‍ വന്‍ കഞ്ചാവ് വേട്ട
കൊച്ചിയിലെ നൃത്ത വിദ്യാലയത്തില്‍ നിന്നും കഞ്ചാവ് പിടികൂടി. പനമ്പള്ളി നഗറിലെ താണ്ഡവ് സ്കൂള്‍ ഓഫ് ഡാന്‍സില്‍ നിന്നാണ് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. ഒരു കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്. ഒരു ലക്ഷത്തോളം വില വരുന്നതാണ് പിടിച്ചെടുത്ത കഞ്ചാവെന്ന് പോലീസ് അറിയിച്ചു.
ഡാന്‍സ് സ്കൂളില്‍ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡാന്‍സ് സ്കൂളിന്റെ ഉടമസ്ഥന് ഫോര്‍ട്ട് കൊച്ചി നസ്രത് സ്വദേശി രാജേഷിനെ പോലീസ് പിടികൂടി. ബാംഗ്ലൂരില്‍ നിന്ന് ഇന്നലെ കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. ഡാന്സകൂളിന്റെ മുകളിലുള്ള വാട്ടര്‍ ടാങ്കിന്റെ സമീപം ഒളിപ്പിച്ച വിധത്തിലാണ് കഞ്ചാവ് കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha