ജോര്‍ജിനെ മാറ്റാന്‍ മുമ്പും കോണ്‍ഗ്രസ് മാണിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഉണ്ണിത്താന്
പി.സി.ജോര്‍ജിനെ ചീഫ വിപ്പ് സഥാനത്തുനിന്ന് മാറ്റണമെന്ന് മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടി രേഖാമൂലം കെ എം മാണിയോട് ആവശ്യപ്പെട്ടിരുന്നതാണെന്ന കെപിസിസി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്. കേരളകോണ്‍ഗ്രസ് ആവശ്യപ്പെട്ടതു പ്രകാരമാണ് പിസി ജോര്‍ജിനെ ചീഫ് വിപ്പാക്കിയത്. അതിനാല്‍ ആ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് അദ്ദേഹത്തെ മാറ്റേണ്ടിവരും. എന്നാല്‍ മുന്നണിക്കകത്ത് ഇപ്പോള്‍ ഒരു അപസ്വരം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല, മുന്നണിനേതാക്കള്‍ കൂടിയാലോചിച്ച ശേഷം ക്രോഡീകരിച്ചാണ് മുഖ്യമന്ത്രി പറയുന്നത്. പി.സി.ജോര്‍ജിന് ഒരവസരം നല്കുന്നതില് തെറ്റില്ല ഉണ്ണിത്താന് പറഞ്ഞു. രാജിക്കാര്യത്തില്‍ ധാര്‍മികത തീരുമാനിക്കേണ്ടത് കെഎംമാണിയാണെന്ന് ചോദ്യത്തിന് മറുപടിയായി ഉണ്ണിത്താന് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha