ആലപ്പുഴയില്‍ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നഷ്ടം
ആലപ്പുഴയില്‍ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ചെറുതന ഗ്രാമപഞ്ചായത്തില്‍ ഇന്നു പുലര്‍ച്ചെ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നഷ്ടമുണ്ടായത്. കൊയ്തു ചാക്കുകളില്‍ സംഭരിച്ചിരുന്ന 100 ക്വിന്റല്‍ നെല്ല് പൂര്‍ണമായും വെള്ളത്തിലായി. 200 ഹെക്ടറിലെ നെല്‍ക്കൃഷി നശിച്ചു. രണ്ടു വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ട് 11 കെവി വൈദ്യുത പോസ്റ്റ് ഉള്‍പ്പെടെ ആറു വൈദ്യുത പോസ്റ്റുകള്‍ നിലംപറ്റി. ആയിരത്തിലധികം കുലവാഴകള്‍ ഉള്‍പ്പെടെ മേഖലയിലെ കൃഷി പൂര്‍ണമായും നശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha