പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റാന്‍ ധാരണ, മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഉടന്‍ നടപടിയുണ്ടാകും
ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പി.സി. ജോര്‍ജിനെ നീക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായതായി സൂചന. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദേശയാത്ര കഴിഞ്ഞ് വ്യാഴാഴ്ച മടങ്ങിയെത്തിയാല്‍ നടപടിയുണ്ടാകും. മന്ത്രി കെ.എം. മാണിയുടെ നിലപാട് ശക്തമായതോടെയാണ് പുതിയ തീരുമാനത്തില്‍ എത്തിയത്. ജോര്‍ജിനെ ഗവ. ചീഫ് വിപ് സ്ഥാനത്തു നിന്നും യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും നീക്കണമെന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗത്തിന്റെ തീരുമാനത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് ഇന്നലെ ഉമ്മന്‍ ചാണ്ടിയുമായും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായും നടത്തിയ ചര്‍ച്ചകളില്‍ മാണി അറിയിച്ചിരുന്നു.
എന്നാല്‍, ചീഫ് വിപ് സ്ഥാനം കാണിച്ചു തന്നെ ഭീഷണിപ്പെടുത്തരുതെന്നും മുന്നണി നേതൃത്വം ആവശ്യപ്പെട്ടാല്‍ ചീഫ് വിപ് സ്ഥാനം രാജിവയ്ക്കാമെന്നും ജോര്‍ജ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റണമെന്നു കേരള കോണ്‍ഗ്രസ് എംഎല്‍മാരും ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതിര്‍ന്ന നേതാവ് എ.കെ. ആന്‍ണിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു ജോര്‍ജിനെ മാറ്റാന്‍ കോണ്‍ഗ്രസില്‍ ധാരണയായത്. ഇനി ജോര്‍ജിന്റെ അടുത്ത നടപടി എന്തായിരിക്കുമെന്നാണു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha