ഭൂമിയ്ക്കായി നമുക്കും ഒരു മണിക്കൂര്‍ വിളക്കണയ്ക്കാം
ഭൂമിയ്ക്കായി നമുക്കും ഇന്ന് രാത്രി ഒരു മണിക്കൂര്‍ വിളക്കണയ്ക്കാം. ഭൂമിയെ തണുപ്പിക്കുകയും, ചൂട് കുറയ്ക്കുകയും വേണം അല്ലെങ്കില്‍ ഭീതിജനകമായ ഭാവിയാണ് നമ്മെ വേട്ടയാടുക. അതിനായി ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ വിളക്കണയ്ക്കാം. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍-ഇന്ത്യ (ഡബ്ല്യുഡബ്ല്യുഎഫ്-ഇന്ത്യ) ആഹ്വാനം ചെയ്ത ഭൗമ മണിക്കൂര്‍ ആചരണത്തില്‍ വൈദ്യുതി ബോര്‍ഡും പങ്കെടുക്കുന്നു.
ഭാവിക്ക് പ്രകാശമുണ്ടാകാനായി അല്‍പ്പനേരം ഇരുട്ട്. എല്ലാ ഊര്‍ജോപയോഗവും ഒരു മണിക്കൂര്‍ നിര്‍ത്തിവെയ്ക്കുന്നതിലൂടെ ഭൂമിക്ക് വേണ്ടിയുള്ള പ്രതിജ്ഞയാണ് നമ്മള് ഏറ്റെടുക്കുന്നത്. ഊര്‍ജ സംരക്ഷണത്തിന്റെ സന്ദേശം പകരാന്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത ഓര്‍ക്കാന്‍ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ 2007 ല്‍ ഓസ്ട്രേലിയയിലെ സിഡ്നിയില്‍ തുടക്കമിട്ട ഭൗമ മണിക്കൂര്‍ ഇപ്പോള്‍ ലോകമെങ്ങും ആചരിക്കുന്നു.
പാരീസും ന്യൂയോര്‍ക്കും റോമും ദുബായും കേപ് ടൗണും സിഡ്നിയുമടക്കം ലോകത്തെ വന്‍നഗരങ്ങള്‍ ഇരുളിലാഴും . 172 രാജ്യങ്ങളിലെ ഏഴായിരത്തിലേറെ നഗരങ്ങളിലെ കോടിക്കണക്കിനാളുകള്‍ ശനിയാഴ്ച ഇതില്‍ പങ്കാളിയാകും. ഭൂമിക്കായി നമുക്കും ഒരു മണിക്കൂര്‍ വിളക്കണയ്ക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha