ആലപ്പുഴയില്‍ ചെന്നിത്തലയുടെ കോലം കത്തിച്ച സംഭവം; കെപിസിസി അന്വേഷിക്കും
ആലപ്പുഴ കനകക്കുന്ന് പോലീസ് സ്റ്റേഷന് മുന്നില്‍ രമേശ് ചെന്നിത്തലയുടെ കോലം കത്തിച്ച സംഭവത്തില്‍ കെപിസിസി അന്വേഷണം നടത്തും. ജനറല്‍ സെക്രട്ടറി പി.എം. സുരേഷ് ബാബുവിനാണ് അന്വേഷണ ചുമതല. ഡിസിസി പ്രസിഡന്റ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണു കോലം കത്തിച്ചതെന്നാണു സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ചെന്നിത്തലയുടെ കോലം കത്തിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ ഹരിപ്പാട് കത്തിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha