സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും
സി പി ഐയുടെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. സുരവരം സുധാകര്‍ റെഡ്ഡി(73) ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടേക്കും. ബിനോയ് വിശ്വം ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെട്ടേക്കും.
കഴിവുകെട്ട നേതൃത്വമാണ് പാര്‍ട്ടിയുടെ പ്രധാന പ്രശ്നമെന്ന് വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സുധാകര്‍ റെഡ്ഡി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കേരളാ ഘടകത്തിന്റെ പ്രതിനിധികളാണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. തുടര്‍ന്ന് ചര്‍ച്ചകളില്‍ മറുപടി പറഞ്ഞപ്പോള്‍ നേതൃത്വം പരാജയമാണെന്നാണ് വിലയിരുത്തലെങ്കില്‍ കുറ്റം ഏറ്റെടുത്ത് സ്ഥാനമൊഴിയാമെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു.
ആരോഗ്യ പ്രശ്നങ്ങള്‍ മൂലം മുന്‍ ജനറല്‍ സെക്രട്ടറി എ ബി ബര്ദന് സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവായേക്കും. പന്യന്‍ രവീന്ദ്രന് സെക്രട്ടറിയേറ്റില്‍ തുടരും. എന്നാല്‍ നിര്‍വാഹക സമിതിയല്‍ വനിതാ പ്രാതിനിധ്യം കൂടുതല്‍ വേണമെന്നുള്ള ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇന്ന് പൂര്‍ത്തിയാകുന്ന ദേശീയ കൗണ്‍സിലില്‍ 11 പേരാണ് കേരളത്തില്‍ നിന്നുണ്ടാവുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha