കേരളാ കോണ്‍ഗ്രസ് -എം സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണം: ആറുപേര്‍ അറസ്റ്റിലായി
കേരളാ കോണ്‍ഗ്രസ് -എം സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണക്കേസില്‍ ആറുപേരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞിരപ്പള്ളി, തിടനാട്, കുറവിലങ്ങാട് സ്വദേശികളായ സച്ചിന് ജയിംസ്, ജോജിയോ ജോസഫ്, ജോയിസ് ജോര്‍ജ്, റിയാസ് അമീന്, സദാം, മുനീര്‍ അഷറഫ് എന്നി കെഎസ്സി പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്നു പുലര്‍ച്ചെ ഇവരുടെ വീടുകളില്‍ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്.
ഞായറാഴ്ചയായിരുന്നു കേരളാ കോണ്‍ഗ്രസ് -എം സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരേ ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. പ്രവര്‍ത്തകര്‍ ഓഫീസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30നു കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ഥി സംഘടനയായ കെഎസ്സി- എം ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കെയാണു സംഘര്‍ഷമുണ്ടായത്. യോഗത്തിലേക്കു പി.സി. ജോര്‍ജിനെ അനുകൂലിക്കുന്ന നേതാക്കളെത്തി കെ.എം. മാണിക്ക് എതിരെ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മറുവിഭാഗം ഇതിനെ എതിര്‍ത്തു. ഇതിനിടയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സച്ചിന് ജെയിംസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു പ്രമേയം വായിക്കാന്‍ തുടങ്ങിയതോടെയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്.
സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകര്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസിന്റെ സാന്നിധ്യത്തിലും ഇരു വിഭാഗവും ആക്രമണം തുടര്‍ന്നു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തേയും പിന്തിരിപ്പിച്ചത്. സംഘര്‍ഷത്തില്‍ കെഎസ്സി- എം ജില്ലാ സെക്രട്ടറി റിയാസ് അമീനു പരിക്കേറ്റു. കാലില്‍ ജനല്‍ച്ചില്ലുകള്‍ തറച്ചുകയറി മുറിവേറ്റ റിയാസിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha