സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ജൂണ്‍ ആദ്യവാരമെന്ന് മുഖ്യമന്ത്രി
സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ജൂണ്‍ ആദ്യവാരം നടക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും അന്നേ ദിവസം നടത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദുബായില്‍ നടന്ന പ്രത്യേക യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യമനില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ മലയാളികളേയും തിരികെയെത്തിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇവര്‍ക്കു തിരികെയെത്തുന്നതിനുള്ള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. യാത്രാരേഖകളില്ലാത്തവരെ എക്സിറ്റ് പാസ് നല്കി തിരികെ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha