എക്സൈസ് മന്ത്രിക്കെതിരേയും തെളിവ് നല്കി ;ബിജു രമേശ്
ബാര്‍ കോഴ കേസില്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരേയും ബാറുടമ ബിജു രമേശ് മജിസ്ട്രേട്ടിന് തെളിവ് നല്കി. കേസില്‍ മൂന്നു മന്ത്രിമാരുടെ പേരുകള്‍ കോടതിയില്‍ പറഞ്ഞുവെന്നും എക്സൈസ് മന്ത്രിയും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ബിജു രമേശ് പറഞ്ഞു. എന്നാല്‍ മറ്റ് രണ്ട് മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ബിജു രമേശ് തയാറായില്ല. തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രിയും വെള്ളം കുടിക്കുമെന്ന് ബിജു രമേശ് പറഞ്ഞു. ശബ്ദ രേഖയുടെ പൂര്‍ണ രൂപമാണ് കൈമാറിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും കൈമാറിയിട്ടുണ്ട്. കേസില്‍ നിന്ന് പിന്മാറാന് തനിക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും ബിജു രമേശ് പറഞ്ഞു.
ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് ബാബു ഇടയ്ക്കിടയ്ക്ക് പറഞ്ഞിരുന്നു. കെ.എം. മാണിക്കുശേഷം വെള്ളം കുടിക്കാന്‍ പോകുന്നത് എക്സൈസ് മന്ത്രിയാണ്. മാണിക്കു പിന്നാലെ ബാബുവിനെയും കുടുക്കുമെന്നും ബിജു രമേശ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha