ഇന്‍ഷുറന്‍സ് സെസ് നാളെ മുതല്‍; കെ.എസ്.ആര്.ടി.സി. യാത്രാനിരക്ക് കൂടും; വര്‍ധന 15 രൂപയ്ക്ക് മേലുള്ള ടിക്കറ്റുകള്‍ക്ക്
യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തുന്ന അധിക ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുവേണ്ടി കെ.എസ്.ആര്.ടി.സി. ബുധനാഴ്ച മുതല്‍ സെസ് ഏര്‍പ്പെടുത്തും. 15 രൂപയ്ക്ക് മേലുള്ള ടിക്കറ്റുകളില്‍ വര്‍ധനയുണ്ടാകും. കെ.എസ്.ആര്.ടി.സി.യുടെ പിറന്നാള്‍ദിനമായ ഏപ്രില്‍ ഒന്ന് മുതലാണ് നിരക്കുവര്‍ധന നിലവില്‍വരുക.
വാഹന ഉടമ എന്ന പേരില്‍ കോര്പ്പറേഷന് ഏര്‍പ്പെടുത്തേണ്ട നിയമാനുസൃത ഇന്‍ഷുറന്‍സിന് പുറമെയാണ് പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ വിഹിതമാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്.
24 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപ അധികം നല്‍കണം. 25 മുതല്‍ 49 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് രണ്ട് രൂപയും 50 മുതല്‍ 74 വരെ മൂന്ന് രൂപയും 75 മുതല്‍ 99 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് നാല് രൂപയും, നൂറ് രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് പത്ത് രൂപയും അധികമായി ഈടാക്കും.
നിലവില്‍ 25 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപ അധികമായി ഈടാക്കുന്നുണ്ട്. ഇന്‍ഷുറന്‍സിനെന്ന പേരിലാണ് ഈ തുക ഈടാക്കുന്നത്. പെന്ഷന് ഫണ്ട് രൂപവത്കരിക്കുന്നതിനായിട്ടാണ് വീണ്ടും ഇന്‍ഷുറന്‍സ് സെസ് ഏര്‍പ്പെടുത്തിയത്. ഇതിനുവേണ്ടി നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയിരുന്നു.
ടിക്കറ്റ് നിരക്ക് ഉയരുന്നതിനാല്‍ ഇന്‍ഷുറന്‍സ് സെസിനെതിരെ എതിര്‍പ്പ് ശക്തമായിരുന്നു. ഇന്ധനവില കുറഞ്ഞതും തിരിച്ചടിയായി. സ്വകാര്യ ബസ്സുടമകള്‍ ടിക്കറ്റ് ചാര്‍ജ് കുറച്ചതും കെ.എസ്.ആര്.ടി.സി.യെ സമ്മര്‍ദ്ദത്തിലാക്കി. ഇതേത്തുടര്‍ന്ന് സെസ് ഏര്‍പ്പെടുത്താനുള്ള നീക്കം മരവിപ്പിച്ചു. വീണ്ടും ഡീസല്‍വില ഉയര്‍ന്നതും അടുത്ത സാമ്പത്തികവര്‍ഷത്തിലേക്ക് കടക്കുന്നതുമാണ് സെസ് ഏര്‍പ്പെടുത്താന്‍ കോര്പ്പറേഷന് അവസരമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha