മുഖ്യമന്ത്രിക്കെതിരായി വെളിപ്പെടുത്തലുകള്‍ നടത്താന്‍ എല്‍ഡിഎഫില്‍ നിന്നു പണം വാഗ്ദാനം ലഭിച്ചതായി സരിത എസ് നായര്‍
സോളാര്‍ എല്‍ഡിഎഫില്‍ നിന്ന് പണം വാഗ്ദാനം ലഭിച്ചതായി സരിത പറഞ്ഞെന്നു മൊഴി. മുഖ്യമന്ത്രിക്കെതിരായി വെളിപ്പെടുത്തലുകള്‍ നടത്താന്‍ എല്‍ഡിഎഫില്‍ നിന്നു പണം വാഗ്ദാനം ലഭിച്ചതായി സരിത എസ് നായര്‍ തന്നോടു പറഞ്ഞിരുന്നെന്നു മാധ്യമ പ്രവര്ത്തകന് ജെ. ബിന്ദുരാജ് സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനു മൊഴി നല്കി.
കോടതിയില്‍ നല്കിയ രഹസ്യ മൊഴിയിലെ പേരുകള്‍ പറഞ്ഞു തന്നാല്‍ പണം നല്‍കാമെന്നു സിപിഎമ്മിന്റെ ആലപ്പുഴയിലെ നേതാവ് വാഗ്ദാനം ചെയ്തെന്നു സരിത പറഞ്ഞതായും ബിന്ദുരാജ് അന്വേഷണ കമ്മീഷനായ ജസ്റ്റിസ് ജി ശിവരാജനെ അറിയിച്ചു. സരിതയുമായി നടത്തിയ അഭിമുഖത്തിന്റെ ടേപ്പ് കമ്മീഷനു കൈമാറി. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഒന്പതിനു സോളാര്‍ കമ്മീഷനു മൊഴി നല്‍കാനെത്തും.
മാധ്യമപ്രവര്ത്തകന് എം.വി. നികേഷ്കുമാറും ഇന്നലെ കമ്മീഷനു മുമ്പില്‍ ഹാജരായി. കോന്നിയിലെ ക്വാറിയുടമ ശ്രീധരന് നായരുമായി താന്‍ നടത്തിയ അഭിമുഖത്തിന്റെ സിഡിയും ഡല്‍ഹിയിലെ തോമസ് കുരുവിളയുമായി റിപ്പോര്‍ട്ടര്‍ ചാനലിലെ ഡല്‍ഹി റിപ്പോര്‍ട്ടര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖയും നികേഷ് കമ്മീഷനു നല്കി. രേഖകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് സമയം ആവശ്യപ്പെട്ടതിനാല്‍ നികേഷിനെ മറ്റൊരു ദിവസം വിസ്തരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha