10 കോടി എവിടെ വച്ച് ആവശ്യപ്പെട്ടു? എങ്ങനെ ആവശ്യപ്പെട്ടു? ഇത് കേട്ടവര്‍ ആരെങ്കിലുമുണ്ടോ? ചോദ്യങ്ങളുമായി ബാബു
ബാര്‍ കോഴ വിവാദം കേരളത്തെ കത്തിക്കുകയാണ്. കോടതിയില്‍ മൊഴി നല്കിയ ശേഷം ബിജു രമേശ് പേരെടുത്തു പറഞ്ഞ മന്ത്രി ബാബു അതെല്ലാം നിഷേധിച്ച് രംഗത്തെത്തി. താന്‍ ആരോടും പണം വാങ്ങിയിട്ടില്ല. പത്ത് കോടി വാങ്ങിയെന്ന ആരോപണം തെറ്റാണെന്നും കെ ബാബു പറഞ്ഞു.
ബിജു രമേശ് കോടതിയില്‍ 164 സ്റ്റേറ്റ്മെന്റില്‍ നല്കിയ കാര്യങ്ങള്‍ അറിയില്ല. അതുകൊണ്ട് അതേകുറിച്ച് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല. പുറത്തുപറഞ്ഞ കാര്യങ്ങള്‍ക്കാണ് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നത്. പത്ത് കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ബിജു രമേശിന്റെ ആരോപണം. എവിടെ വച്ച് ആവശ്യപ്പെട്ടു, എങ്ങനെ ആവശ്യപ്പെട്ടും ഇത് കേട്ടവര്‍ ആരെങ്കിലുമുണ്ടോ എന്ന കാര്യം വ്യക്തമാക്കാന്‍ ബിജു തയ്യാറാകണമെന്നും ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബിജു രമേശിന്റേ ആരോപണങ്ങള്‍ പുകമറ സൃഷ്ടിക്കാന്‍ വേണ്ടിയുള്ളതാണ്. എക്സൈസ് മന്ത്രിയായ താന്‍ കോഴ വാങ്ങിയെങ്കില്‍ ബിജു രമേശ് എന്തുകൊണ്ടാണ് ആറ് മാസം മുമ്പ് ഇക്കാര്യം പറായിരുന്നത്? നേരത്തെ മാണിക്ക് കോഴ കൊടുത്തുവെന്ന് പറഞ്ഞവര്‍ തന്നെ അത് നിഷേധിക്കുകയാണ് ഉണ്ടായത്. തന്നെ വെള്ളം കുടിപ്പിക്കുമെന്നാണ് ബിജു രമേശ് പറഞ്ഞത്. അതിനുള്ള തന്റെ മറുപടി ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും എന്നാണെന്നും ബാബു പറഞ്ഞു.
താന്‍ മന്ത്രിയായിരിക്കുമ്പോള്‍ 62 ബാര്‍ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്കി. ഇതില്‍ 39 എണ്ണത്തിനും ലൈസന്‍സ് നല്‍കിയത് കോടതി പറഞ്ഞിട്ടാണ്. ത്രീസ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്ന തീരുമാനം ഈ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് കൈക്കൊണ്ടത്. ഇപ്പോഴത്തെ മദ്യനയത്തിന്റെ ഭാഗമായി ബിജു രമേശിന്റെ ഒമ്പത് ഹോട്ടലുകളില്‍ ഏഴ് ഹോട്ടലുകള്‍ അടയ്ക്കേണ്ടി വന്നു. ഇങ്ങനെ വന്‍ നഷ്ടമുണ്ടായ വ്യവസായി സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിക്കുന്നത് സ്വാഭാവികമാണെന്നും ബാബു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha