നാഗവല്ലിയായി അനുഷ്കയെത്തുന്നു
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിന്റെ തെലുങ്കിലെ രണ്ടാം ഭാഗം മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തുന്നു. നാഗവല്ലിയെന്ന പേരില്‍ തെലുങ്കില്‍ ഹിറ്റായ ചിത്രം അതേ പേരില്‍ എപ്രില്‍ അവസാനം മലയാളത്തിലും എത്തുന്നു.
മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ഭാവപ്പകര്‍ച്ചയ്ക്ക് അനുസരിച്ച് ശബ്ദം നല്കിയ ഭാഗ്യലക്ഷ്മിയാണ് പുതിയ ചിത്രത്തിന്റെ മലയാളം പകര്‍പ്പിലെ നാഗവല്ലിക്കു ശബ്ദം നല്‍കിയിരിക്കുന്നത്. മണിച്ചിത്രത്താഴില്‍ നാഗവല്ലിയെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയുടെ പ്രകടനങ്ങളോട് കിടപിടിക്കുന്ന അഭിനയ മികവുമായാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ തമിഴ്തെലുങ്ക് താരം അനുഷ്കയും അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അനുഷ്കയ്ക്കൊപ്പം വെങ്കിടേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മുമ്പ് മണിച്ചിത്രത്താഴിനെ ചന്ദ്രമുഖിയെന്ന പേരില്‍ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു. ചിത്രം തെലുങ്കില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേതിച്ചതോടെയാണ് രണ്ടാം ഭാഗം ചിത്രീകരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. രണ്ടാം ഭാഗവും ഹിറ്റായതോടെ ചിത്രം മലയാള പ്രേക്ഷകര്‍ക്കുകൂടി സമ്മാനിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha