കൊക്കെയ്ന്‍ കേസ്: ഷൈന്‍ ടോം ചാക്കോ ജാമ്യത്തിലിറങ്ങി
കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന യുവനടന് ഷൈന്‍ ടോം ചാക്കോ പുറത്തിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ഷൈന്‍ പുറത്തിറങ്ങിയത്. തന്നെ ആരെങ്കിലും കുടുക്കിയതാണൊ എന്നറിയില്ലെന്നു ഷൈന്‍ മാധ്യമങ്ങളോടു പറഞ്ഞു.
തിങ്കളാഴ്ചയാണു ഷൈന്‍ ഉള്‍പ്പെടെ കേസിലെ ഏഴു പ്രതികള്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജനുവരി 31നായിരുന്നു കൊച്ചിയിലെ ഒരു ഫ്ളാറ്റില്‍ നിന്നും കൊക്കെയ്നുമായി ഇവരെ പോലീസ് പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha