കോട്ടയം അയര്‍ക്കുന്നത്ത് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു
അയര്‍ക്കുന്നത്തെ സ്വകാര്യ ബസ് സ്റ്റാന്റില്‍ ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. തിരുവഞ്ചൂര്‍ പുത്തന്‍പറമ്പില്‍ ശങ്കരപിള്ള (76) ആണ് മരിച്ചത്.
ഇന്ന് രാവിലെ 7.30 നായിരുന്നു അപകടം. ഈരാറ്റുപേട്ടകോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തിവരുന്ന സ്വകാര്യ ബസ് സ്റ്റാന്റിലേയ്ക്ക് കയറി വരുന്നതിനിടെ ആയിരുന്നു അപകടം. നിലത്തുവീണ ശങ്കരപിള്ളയുടെ ദേഹത്തുകൂടി ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു.
അപകടത്തിനുശേഷം ഇരുപതു മിനിറ്റോളം ചോരവാര്‍ന്ന് ബസ് സ്റ്റാന്റില്‍ കിടന്ന ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha