പ്രതിപക്ഷാംഗങ്ങളെ കണ്ടത് അഴിമതിയെ കുറിച്ച് സംസാരിക്കാന്‍: ബിജു രമേശ്
എക്സൈസ് മന്ത്രി കെ. ബാബുവുമായി തനിക്ക് യാതൊരു വിരോധവുമില്ലെന്ന് ബാര്‍ ഉടമ ബിജു രമേശ്. കെ.ബാബു ആരോപിക്കുന്നതുപോലെ പ്രതിപക്ഷവുമായി താന്‍ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും പ്രതിപക്ഷാംഗങ്ങളെ കണ്ടത് അഴിമതിയെ കുറിച്ച് സംസാരിക്കാനാണെന്നും ബിജു വ്യക്തമാക്കി.
മോഷണം തെളിയുമ്പോള്‍ മോഷണം നടത്തിയത് എങ്ങനെ, എന്ത് ആയുധം ഉപയോഗിച്ച്, കള്ളന് ഒറ്റയ്ക്കായിരുന്നോ എന്നതിനുകൂടി തെളിവു നല്‍കണം എന്നു പറയുന്നതു പോലെയാണ് താന്‍ പത്തുകോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് എപ്പോള്‍, എവിടെവച്ച് , ആരാണ് സാക്ഷി എന്ന് വ്യക്തമാക്കണമെന്ന മന്ത്രി കെ.ബാബുവിന്റെ ആവശ്യമെന്നും ബിജു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha