വിദ്യാഭ്യാസ വായ്പാ തട്ടിപ്പ്: കവിതാ പിള്ളയ്ക്കെതിരെ കുറ്റപത്രം
കൊച്ചിയിലെ വിദ്യാഭ്യാസ വായ്പ തട്ടിപ്പ് കേസില്‍ പ്രതി കവിതാ പിള്ളയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ജാമ്യത്തിലിറങ്ങിയ കവിതാ പിള്ള എറണാകുളത്തെ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മയക്കുമരുന്നു കേസുകളിലും മറ്റും അറസ്റ്റിലാകുന്ന ചെറുപ്പാക്കാരെ പണം കൈപ്പറ്റി രക്ഷിക്കുന്നതിന് പോലീസിന്റെ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇവര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha