വികലമായ മദ്യനയം സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് വി.എസ്. അച്യുതാനന്ദന്
വികലമായ മദ്യനയം നടപ്പിലാക്കുമ്പോഴുണ്ടാകാവുന്ന ദൂരവ്യാപകമായ വിപത്തുകള്‍ പരിഗണിക്കാതെയുളള വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു.
തലതിരിഞ്ഞ മദ്യനയം കേരളത്തില്‍ വ്യാജമദ്യത്തിന്റെ ഒഴുക്കും മദ്യപാനത്തിന്റെ അളവും കൂട്ടും എന്ന ഇടത് ജനാധിപത്യ മുന്നണിയുടെ കാഴ്ചപ്പാട് പ്രസക്തമാണ്. മദ്യവര്‍ജനം എന്ന നയമാണ് ഗുണകരം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇപ്പോള്പൂട്ടിയ എല്ലാ ബാറുകളിലും ബിയര്‍വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുമെന്നാണ് എക്സൈസ് മന്ത്രി പറഞ്ഞത്. അത് വീര്യംകുറഞ്ഞ മദ്യം നല്കിചെറുപ്പക്കാരെ വഴി തെറ്റിക്കാനുളള കുറുക്കുവഴിയാണ്. ഇനി യഥേഷ്ടം ബിയര്‍വൈന്‍ പാര്‍ലറുകള്‍ അനുവദിച്ച് അതിന്റെ പേരിലും മന്ത്രിമാര്‍ക്ക് കോഴ വാങ്ങാം.
ബാറുകള്‍ പൂട്ടാന്‍ തീരുമാനിച്ചത് പകരം ബിയര്‍വൈന്‍ പാര്‍ലറുകള്‍ നല്കി മദ്യാസക്തി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമാണ് സര്‍ക്കാരിന്റേത്. ബാര്‍കോഴയില്‍ മുങ്ങിനില്ക്കുന്ന സര്‍ക്കാരിനെതിരെയുള്ള ജനകീയപോരാട്ടം കൂടുതല്‍ ശക്തമായി തുടരുമെന്നും വിഎസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha