നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട: 27 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 17 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഇന്നലെ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റീവ് ഡയറക്ട്രേറ്റ് വിഭാഗം നേരിട്ടാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ സ്വദേശി ഹുസൈലിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നും വന്ന എമിറേറ്റ്സ് ഇ കെ350 വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശേരിയില്‍ എത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 116.6 ഗ്രാം വീതമുള്ള ഒമ്പത് സ്വര്ണകട്ടകളാണ് കസ്റ്റംസ് പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha