തനിക്കെതിരെയുള്ള ആരോപണം അന്വേഷിക്കേണ്ടന്ന് ആഭ്യന്തരമന്ത്രി,അന്വേഷണം ആവശ്യപ്പെട്ട് വി.എസ് നല്കിയ കത്ത് വിജിലന്‍സ് തള്ളി
ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നല്കിയ കത്തില്‍ ആരോപണവിധേയരായ മന്ത്രിമാര്‍ക്കെതിരെ അന്വേഷണമില്ല. ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന മൂന്നുമന്ത്രിമാര്ക്കെതിരെ അന്വേഷണം വേണമെന്ന വി.എസിന്റെ ആവശ്യം വിജിലന്‍സ് തള്ളി.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍, എക്സൈസ് മന്ത്രി കെ.ബാബു എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് കത്ത് നല്‍കിയത്. കത്തിനോടൊപ്പം തെളിവായി സമര്‍പ്പിച്ച ബാറുടമകളുടെ ശബ്ദരേഖ അവ്യക്തമാണെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി.
ബിജുരമേശ് ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് തന്നെ വിഎസ് ബാര്‍കോഴയില്‍ മൂന്ന് മന്ത്രിമാര്‍ക്ക് കൂടി പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം 164 പ്രകാരം ബിജുരമേശ് മജിസ്ട്രേറ്റിന് നല്കിയ മൊഴിയിലും മന്ത്രിമാരുടെ പങ്ക് വെളിപ്പടുത്തിയിരുന്നു.ഇതിനെ തുടര്‍ന്നാണ് മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിഎസ് വിജിലന്‍സിന് കത്ത് നല്‍കിയത്. ഇതാണ് ഇപ്പോള്‍ തള്ളിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha