Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

ഇതെവിടത്തെ ന്യായം? ധനമന്ത്രിക്ക് ക്വിക്ക് വെരിഫിക്കേഷനും കേസും; ബാബുവിന്റെ കാര്യത്തില്‍ പരാതിയില്‍ വ്യക്തതയില്ല; വിജിലന്‍സിന്റെ ഇരട്ട മുഖം ആരെ രക്ഷിക്കാന്‍

01 APRIL 2015 02:28 PM IST
മലയാളി വാര്‍ത്ത.

More Stories...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...

വിജിലന്‍സ് ഭരിക്കുന്ന മന്ത്രിയെ രക്ഷിക്കാനായി വിജിലന്‍സ് കാട്ടിക്കൂട്ടുന്ന നടപടികളില്‍ പ്രതിഷേധം ഇരമ്പുന്നു. മദ്യനയത്തില്‍ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടേയാണ് ധനമന്ത്രി കെഎം മാണിക്കെതിരെ ബിജു രമേശ് കോഴ ആരോപണം ഉന്നയിച്ചത്. കേട്ടയുടനെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. ഉടന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ക്വിക്ക് വെരിഫിക്കേഷന് കത്ത് നല്‍കി. പിന്നെയെല്ലാം പെട്ടെന്ന് മാണി ബാര്‍ കോഴക്കേസില്‍ പ്രതിയുമായി. എല്ലാം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നായിരുന്നു മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും നിലപാട്. പിന്നീട് കുറച്ചു കൂടി ഗൗരവത്തോടെ ബിജു രമേശ് എക്‌സൈസ് മന്ത്രി കെ ബാബുവിന് എതിരെ ആക്ഷേപമുയര്‍ത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനേയും പ്രതിക്കൂട്ടിലാക്കി.
അപ്പോള്‍ വീണ്ടും വി എസ് അച്യുതാനന്ദന്‍ കത്ത് നല്‍കി. റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട ശബ്ദരേഖയും നല്‍കി. പക്ഷേ ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രണ്ടാമത് നല്‍കി നല്‍കിയ കത്ത് വിജിലന്‍സ് തള്ളി. വി എസ് നല്‍കിയ ശബ്ദരേഖ വ്യക്തമല്ലെന്ന് വിജിലന്‍സ് വിലയിരുത്തി. പരാതികള്‍ക്ക് ആധികാരികതയില്ലെന്നും വിജിലന്‍സ് കണ്ടെത്തി. 
ഇതിനെ ഒരു പന്തിയിലെ രണ്ട് വിളമ്പായാണ് മാണി കാണുന്നത്. ഇതേ കാരണങ്ങള്‍ പറഞ്ഞ് മാണിക്ക് എതിരായ പരാതിയും വിജിലന്‍സിന് തള്ളാമായിരുന്നു. അതുണ്ടായില്ല. അവിടെ നിയമമായിരുന്നു പ്രധാനം. എന്നാല്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യം വന്നപ്പോള്‍ എല്ലാം മറ്റൊന്ന്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ധനമന്ത്രി കെ എം മാണി. തന്നോട് കാണിച്ച നീതികേടില്‍ മന്ത്രിസഭാ യോഗത്തില്‍ ആഞ്ഞടിക്കാനും തീരുമാനമുണ്ട്.
ഭരണ മുന്നണിയിലെ പ്രധാന ഘടകകക്ഷിയാണ് കേരളാ കോണ്‍ഗ്രസ്. ഭരണം താങ്ങി നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന പാര്‍ട്ടി. എന്നിട്ടും തനിക്കെതിരെ വലിയ ഗൂഡാലോചന നടന്നു. അതിന്റെ ഭാഗമായാണ് ആഭ്യന്തര വകുപ്പിന് കീഴിലെ വിജിലന്‍സ് കേസും എഫ്‌ഐആറുമെല്ലാം ഇട്ടതെന്ന് അന്ന് തന്നെ കേരളാ കോണ്‍ഗ്രസിന് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ബാബുവിനേയും ചെന്നിത്തലയേും ശിവകുമാറിനേയും രക്ഷിക്കാന്‍ വിജിലന്‍സ് ന്യായങ്ങള്‍ കണ്ടെത്തി. ഇത് ഒരു പന്തിയിലെ രണ്ട് വിളമ്പാണ്. ഘടക കക്ഷികളെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ബോധപൂര്‍വ്വമായ  ശ്രമമാണതെന്ന് പുതിയ സംഭവത്തിലൂടെ തെളിഞ്ഞെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഈ ഇരട്ട നടപടിക്കെതിരെ മാണി തന്നെ പരസ്യമായി രംഗത്ത് വരും. 
അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലന്‍സ് കേസ് എടുക്കുന്നത്. ധനമന്ത്രിയായ മാണിക്ക് എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ബാറിന് വേണ്ടി മാണിക്ക് കോഴ നല്‍കിയെന്ന ആരോപണം അഴിമതിയുടെ പരിധിയില്‍ വരില്ല. ഈ ഒറ്റക്കാരണം ചൂണ്ടിക്കാട്ടി തന്നെ മാണിക്കെതിരായ പരാതി വിജിലന്‍സിന് തള്ളമായിരുന്നു. അതുണ്ടായില്ല. 
എന്നാല്‍ എക്‌സൈസ് മന്ത്രിക്കെതിരെ ഉത്തരവാദിത്തപ്പെട്ട ബാറുടമ പരാതി നല്‍കിയിട്ടും രാഷ്ട്രീയക്കാരുടെ രീതിയിലായിരുന്നു വിജിലന്‍സിന്റെ പ്രതികരണം. ബാര്‍ വിഷയത്തില്‍ എക്‌സൈസ് മന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ അത് അഴിമതിയുടെ നിഴലില്‍ വരും. കേസ് എടുത്ത് അന്വേഷണം നടത്തുകയും വേണം. 
ധനമന്ത്രി കെ.എം മാണിക്ക് പുറമെ മൂന്ന് മന്ത്രിമാര്‍ക്കെതിരെകൂടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് വി എസ് കത്ത് നല്‍കിയത്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തിലെ സംഭാഷണങ്ങള്‍ ഉള്‍പ്പെട്ട ശബ്ദരേഖയും അദ്ദേഹം കത്തിനൊപ്പം നല്‍കിയിരുന്നു. ക്വക്ക് വെരിഫിക്കേഷന് ഉത്തരവിടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ്ക്വിക്ക് വെരിഫിക്കേഷനില്‍ എന്തെങ്കിലും തെളിവു കിട്ടിയാല്‍ മൂന്നു പേരെയും പ്രതികളാക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ അതിന് പോലും നില്‍ക്കണ്ടെന്ന് വിജിലന്‍സിന് നിര്‍ദ്ദേശമെത്തി. ഇതോടെ വിഎസിന്റെ കത്ത് തള്ളി. മജിസ്‌ട്രേട്ടിന് മുന്നില്‍ ബിജു രമേശ് നല്‍കിയ മൊഴിയില്‍ കാര്യമായൊന്നുമില്ല. അതില്‍ മന്ത്രി ബാബുവിന് എതിരെ മാത്രമേ പരാമര്‍ശങ്ങള്‍ ഉള്ളൂ. അതുകൊണ്ട് ചെന്നിത്തലയും ശിവകുമാറും സുരക്ഷിതരാകും. ഇതെല്ലാം കണക്കിലെടുത്താണ് വിഎസിന്റെ കത്ത് തള്ളിയത്. വിഎസിന്റെ കത്ത് പ്രകാരമാണെങ്കില്‍ മൂന്ന് പേരേയും സംശയ നിഴലില്‍ നിര്‍ത്തേണ്ടി വരും.
ഈ നടപടിയില്‍ തെറ്റൊന്നും മാണി കാണുന്നില്ല. പക്ഷേ എന്തുകൊണ്ട് ഈ നിയമപരിരക്ഷ തനിക്ക് കിട്ടിയില്ലെന്നാണ് മാണി ഉയര്‍ത്തുന്ന ചോദ്യം. കേസില്‍ പ്രതിയാക്കാനും തിടുക്കം കാട്ടി. ആധികാരകമല്ലെന്ന് വിജിലന്‍സ് ഇപ്പോള്‍ പറയുന്ന തെളിവുകള്‍ മാത്രമാണ് നേരത്തെ തനിക്കെതിരെയും ഉണ്ടായിരുന്നത്. എന്നിട്ടും വിജിലന്‍സിന് വലിയ ഉത്സാഹമായിരുന്നു. ചീഫ് വിപ്പ് പിസി ജോര്‍ജ്ജുമായി നടത്തിയ ആഭ്യന്തര മന്ത്രിയുടെ ഗൂഡാലോചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ തനിക്ക് മാത്രം നീതി നിഷേധിച്ചതിനെ പൊതു സമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടാനാണ് മാണിയുടെ തീരുമാനം. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു  (2 minutes ago)

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി.... അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഇതുവരെ തുടരുമെന്ന് സുപ്രീംകോടതി  (23 minutes ago)

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?  (28 minutes ago)

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....  (1 hour ago)

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (2 hours ago)

അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി  (2 hours ago)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....  (2 hours ago)

വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ്  (2 hours ago)

കേണല്‍ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്‌കോറിനായി കേരളം പൊരുതുന്നു... ഷോണ്‍ റോജറിന് വീണ്ടും സെഞ്ച്വറി...  (2 hours ago)

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (3 hours ago)

16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക്...  (3 hours ago)

എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയച്ചോ സംശയങ്  (3 hours ago)

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്  (3 hours ago)

Malayali Vartha Recommends