വാളയാറില്‍ ലോറി ഉടമകളുടെ സമരം തുടങ്ങി; ചരക്കുനീക്കം സ്തംഭിക്കും
വാളയാര്‍ ചെക്ക്പോസ്റ്റിലെ ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ലോറി ഉടമകളുടെ സംഘടനയായ ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസി(എഐഎംടിസി) ന്റെ നേതൃത്വത്തിലുള്ള അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. പാലക്കാട് ജില്ലയുടെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളായ വാളയാര്‍, വേലന്താവളം, ഗോപാലപുരം, കോഴിപ്പാറ, മീനാക്ഷിപുരം, നടുപ്പുണി തുടങ്ങി ഏഴു ചെക്ക് പോസ്റ്റുകള്‍ വഴി കേരളത്തിലേക്കു ചരക്കുലോറികള്‍ വരുകയോ പുറത്തേക്കു പോവുകയോ ചെയ്യില്ല. പ്രത്യേകിച്ച് കേരള, തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തിയായതിനാല്‍ ഇവിടങ്ങളില്‍ സമരം രൂക്ഷമാകും. ഇന്നു പുലര്‍ച്ചെ മുതലാണ് സമരം തുടങ്ങിയത്.
മറ്റു ചെക്കുപോസ്റ്റുകളെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണെ്ടങ്കിലും പ്രധാന ചെക്ക്പോസ്റ്റായ വാളയാര്‍ വഴിയുള്ള ചരക്കുനീക്കം സ്തംഭിച്ചാല്‍ സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമെന്ന ഭീഷണിയുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha