തിരുവനന്തപുരം വെമ്പായത്ത് ഭക്ഷ്യവിഷബാധ; 200 പേര് ആശുപത്രിയില്‍
തിരുവനന്തപുരം വെമ്പായത്ത് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഏകദേശം 2000 പേര്‍ക്കുള്ള അന്നദാനമാണ് ക്ഷേത്രത്തില്‍ നടന്നത്. അസ്വസ്ഥത അനുഭവപ്പെട്ടവരെ തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 43 പേരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha