ബാര്‍ കോഴ: ബാബുവിനെതിരേയും അന്വേഷണം വേണമെന്നു ബാലകൃഷ്ണ പിള്ള
ബാര്‍ കോഴയാരോപണം നേരിടുന്ന എക്സൈസ് മന്ത്രി കെ.ബാബുവിനെതിരേയും അന്വേഷണം വേണമെന്നു കേരള കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള പറഞ്ഞു. തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബുവിനെതിരേയും ക്വിക് വെരിഫിക്കാന് നടത്താന്‍ വിജിലന്‍സ് തയാറാകണം. ബാര്‍ കോഴയെക്കുറിച്ച് മാത്രമല്ല താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്. മുഖ്യമന്ത്രിക്ക് കൊടുത്ത കത്ത് താന്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. ഉപഭോക്തൃ കോടതിയിലെ ജഡ്ജിമാരെ നിയമിച്ചതിലും അഴിമതി നടന്നിട്ടുണ്ടെന്നു പിള്ള ആരോപിച്ചു. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും പിള്ള പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha