കൊലയാളി നിസാമിനെതിരയുള്ള കുറ്റ പത്രം സമര്‍പ്പിച്ചു, ആശ്വാസത്തോടെ ചന്ദ്രബോസിന്റെ കുടുംബം
സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. കുന്നംകുളം മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ.പി. ഉദയഭാനു, അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍മാരായ റോബ്സണ് പോള്‍, ടി.എസ്. രാജന്, സലില്‍ നാരായണന് എന്നിവരുടെ നേതൃത്വത്തിലാണു കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
ഫൊറന്‍സിക്, ശാസ്ത്രീയ പരിശോധനകളുമായി ബന്ധപ്പെട്ട് 32 രേഖകളാണു പ്രോസിക്യൂഷന് തയാറാക്കിയിരിക്കുന്നത്. ദൃക്സാക്ഷികളുടെ മൊഴി, ശാസ്ത്രീയ തെളിവുകള്‍, ഫൊറന്‍സിക് പരിശോധനാ ഫലങ്ങള്‍ എന്നിങ്ങനെ തെളിവുകള്‍ വേര്‍തിരിച്ചാണു കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
108 സാക്ഷികളും 32 ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് നിസാമിന്റെ ഭാര്യ അമല്‍ കേസില്‍ പതിനൊന്നാം സാക്ഷിയാണ്.
എന്നാല്‍ ഇത്രയും പെട്ടന്ന് കുറ്റപത്രം സമര്‍പ്പിച്ചതില്‍ സന്തോമുണ്ടെന്ന് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ പറഞ്ഞു. സമൂഹത്തില്‍ പണവും ഉന്നത സ്വാധീനവും ഉള്ളയാള്‍ക്കെതിരെ ഇത്രയും പെട്ടന്ന് കുറ്റം പത്രം തയ്യാറാക്കിയ അന്വേഷണ ഉദ്യോഗസ്ഥ നിശാന്തിനിക്കും കുടുംബം നന്ദി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha