ഈ വര്‍ഷം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ലെന്നു മന്ത്രി ആര്യാടന് മുഹമ്മദ്
ഈ വര്‍ഷം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ലെന്നു മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. പുന്നപ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ഏകദേശം 70 ദശലക്ഷം യൂണിറ്റാണ്. മുന്‍കൂറായി കരാര്‍ നല്കി സംസ്ഥാനത്തിനു വെളിയില്‍ നിന്നു വൈദ്യുതി വാങ്ങാന്‍ നടപടിയെടുത്തിട്ടുണ്ട്. വൈദ്യുതോല്പാദന സ്റ്റേഷനുകളില്‍ തകരാര്‍ ഉണ്ടാകാത്തപക്ഷം എത്ര വേനലായാലും ഈ മഴക്കാലം വരെ ലോഡ് ഷെഡിങ് വേണ്ടിവരില്ല. സംസ്ഥാനത്ത് എവിടെയും നഗരസഭയോ ഗ്രാമപഞ്ചായത്തോ 10 സെന്റ് സ്ഥലം കെഎസ്ഇബിക്കു നല്കിയാല് പ്രീ-ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് 60 ദിവസംകൊണ്ടു സെക്ഷന്‍ ഓഫിസ് നിര്‍മിച്ചു നല്‍കും. കെ.സി. വേണുഗോപാല്‍ എംപി, ജി. സുധാകരന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യു. പ്രതിഭാ ഹരി, വൈദ്യുതി ബോര്‍ഡ് ചെയര്മാന് എം. ശിവശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha