പണത്തിന്റെ പളപളപ്പില്‍ വിലസുന്ന അബ്ദുള്‍ വഹാബിനെ സ്ഥാനാര്‍ത്ഥിയാക്കി; പണത്തിന് മീതെ തങ്ങളും പറക്കില്ലെന്ന് വിഎസ് അച്യുതാനന്ദന്
പണത്തിന് മീതെ തങ്ങളും പറക്കില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്. അഴിമതിക്കാരും കോടീശ്വരന്മാരും യു.ഡി.എഫിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്.
കെ. പി.എ. മജീദിനെ ഒഴിവാക്കി അബ്ദുള്‍ വഹാബിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലീംലീഗിന്റെ നിലപാട് അവസാനത്തെ ഉദാഹരണമാണ്. പണത്തിന് മീതെ തങ്ങളും പറക്കില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
താഴേത്തട്ടില്‍ നിന്ന് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി വരെയായ ആളാണ് മജീദ്. പതിനാല് ജില്ലാ കമ്മിറ്റികളില്‍ പന്ത്രണ്ടും മജീദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. അത് പുച്ഛിച്ച് തള്ളി പണത്തിന്റെ പളപളപ്പില്‍ വിലസുന്ന അബ്ദുള്‍ വഹാബിനെ സ്ഥാനാര്‍ത്ഥിയാക്കി. തങ്ങള്‍ കുടുംബത്തിലെ മുനവറലിപ്പോലുളള ലീഗിലെ പുതുതലമുറയുടെ അഭിപ്രായവും തൃണവല്ഗണിച്ചു. പണത്തിന്റെ സ്വാധീനത്തില്‍ വഹാബിന്റെ മുന്നില്‍ ലീഗ്നേതാക്കള്‍ അടിയറവ് പറഞ്ഞു വി.എസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha