ബുധനാഴ്ച ഹര്‍ത്താല്‍; വാഹന ഗതാഗതം സ്തംഭിക്കും; കടകള്‍ തുറക്കില്ല
സംസ്ഥാനം ഒരിക്കല്‍ കൂടി ഹര്‍ത്താലിലേക്ക്. ബുധനാഴ്ചത്തെ ഹര്‍ത്താലില്‍ വാഹന ഗതാഗതം സ്തംഭിക്കും. കട കമ്പോളങ്ങളും തുറക്കില്ല. വിവിധ കര്‍ഷക സംഘടനകളും തൊഴിലാളി യൂണിയനുകളും ഹര്‍ത്താലില്‍ പങ്കുചേരും. കാര്‍ഷിക മേഖലയും വാഹനഗതാഗതവും പൂര്‍ണമായും സ്തംഭിക്കാനാണ് സാധ്യത.
റബര്‍ മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന അവഗണനയ്ക്കെതിരെ ഇടതു കര്‍ഷകസംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ വാഹന ഗതാഗതം സ്തംഭിക്കും. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നിരക്ക് കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമിതിയും ഹര്‍ത്താലില്‍ പങ്കുചേരുന്നുണ്ട്.
മത്സ്യമേഖലയിലെ തൊഴിലാളികളും ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ ഒന്നും നിരത്തിലിറങ്ങാത്തതിനാല്‍ കടകമ്പോളങ്ങളും പ്രവര്‍ത്തിക്കില്ല.വാറ്റ് ഇളവു പിന്‍വലിച്ചതോടെ റബര്‍ വില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ സമീപനത്തില്‍ പ്രതിഷേധം അറിയിച്ച് സ്വതന്ത്ര കര്‍ഷക സംഘടനകളും ഹര്‍ത്താലില്‍ പങ്കുചേരും.
വാറ്റ് ഇളവ് പിന്‍വലിച്ചതോടെ ഒരാഴ്ചയ്ക്കുള്ളില്‍ കിലോയ്ക്ക് 10 രൂപയുടെ ഇടിവാണ് റബറിനുണ്ടായിരിക്കുന്നത്. മധ്യകേരളത്തിലെ പ്രധാന കൃഷിയെന്ന നിലയില്‍ റബറിനുണ്ടായ തകര്‍ച്ച ലക്ഷക്കണക്കിന് കുടുംബങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കര്‍ഷകരും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha