പി.സി.ജോര്‍ജ് വിഷയത്തില്‍ തീരുമാനം ചൊവ്വാഴ്ച
പി.സി.ജോര്‍ജ് വിഷയത്തില്‍ അന്തിമ തീരുമാനം ചൊവ്വാഴ്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്.
വിഷയത്തില്‍ ജോര്‍ജുമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ആദ്യം ചര്‍ച്ചകള്‍ നടത്തി. 45 മിനിറ്റ് നീണ്ട ചര്‍ച്ചയ്ക്ക് ശേഷം മാണിയെ മുഖ്യമന്ത്രിയുടെ ചേമ്പറിലേയ്ക്ക് വിളിച്ചുവരുത്തി. കൂടിക്കാഴ്ചയില്‍ ജോര്‍ജിനെ മാറ്റണമെന്ന നിലപാടില്‍ മാണി ഉറച്ചു നിന്നതോടെയാണ് ഇന്നത്തെ ചര്‍ച്ചകള്‍ വഴിമുട്ടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha