മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി വി.ഡി. സതീശന് രംഗത്ത്
മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് രംഗത്ത്. മുഖ്യമന്ത്രി മാണിയുടെയും ജോര്‍ജിന്റെയും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഓടി നടക്കുകയാണെന്നും ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസിനെ ആരു സംരക്ഷിക്കുമെന്നും സതീശന് ചോദിച്ചു രാവിലെ ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതിയിലാണു സതീശന്റെ വിമര്‍ശനമുണ്ടായത്.
സര്‍ക്കാരിന് അഴിമതിക്കാരെ സംരക്ഷിക്കേണ്ട ബാധ്യതയില്ല. കോണ്‍ഗ്രസ് അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്നാണു പൊതുജനം കരുതുന്നത്. പാര്‍ട്ടി മന്ത്രിമാരും പ്രവര്‍ത്തകരും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തണം. പ്രവര്‍ത്തകര്‍ക്കു യാതൊരു സഹായവും മന്ത്രിമാര്‍ ചെയ്യുന്നില്ലെന്നു മുമ്പും വിമര്ശനമുണ്ടായിട്ടുണ്ടെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha