അമ്മച്ചിയാണെ സത്യം ഞാനല്ല... താന്‍ യു.ഡി.എഫില്‍ നിന്ന് പുറത്ത് പോകണം എന്നാഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ ഈ കത്ത് പുറത്ത് വിട്ടതിന് പിന്നിലെന്ന് പിസി ജോര്‍ജ്
കഴിഞ്ഞ ദിവസം പുറത്തായ സരിതയുടെ കത്തില്‍ തനിക്ക് പങ്കില്ലെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. താന്‍ യു.ഡി.എഫില്‍ നിന്ന് പുറത്ത് പോകണം എന്നാഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ ഈ കത്ത് പുറത്ത് വിട്ടതിന് പിന്നില്‍. കത്തിനെ കുറിച്ച പൊലീസല്ല അന്വേഷിക്കേണ്ടത്, സി.ബി.ഐ ആണെന്നും ജോര്‍ജ് പറഞ്ഞു. മാണിക്കും മകനും തന്നോടുള്ള വൈരാഗ്യത്തിന് കാരണം സരിതയുടെ കത്താണ്.
സരിത തന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ താല്പര്യം കാണിച്ചില്ല. നിര്‍ബന്ധിച്ചപ്പോള്‍ കാണാന്‍ തയ്യാറായി. പര്‍ദ്ദയിട്ട് ഒരു വ്യവസായിക്കൊപ്പമാണ് സരിത തന്നെ കാണാന്‍ വന്നത്. അന്നാണ് കത്ത് നല്‍കിയത്. ആ കത്ത് വായിച്ചപ്പോള്‍ മനസില്‍ ഇടിമുഴക്കമാണ് ഉണ്ടായത്. വായിച്ച ശേഷം കത്ത് സരിതയ്ക്ക് തന്നെ മടക്കി നല്കി. കത്തിലെ കൈയക്ഷരം സരിതയുടേത് തന്നെയാണ്. കത്ത് താന്‍ പുറത്തു വിട്ടിട്ടില്ല.
കത്ത് താന്‍ കണ്ടതാണ്. അതില്‍ ജോസ് കെ മാണിയുടെ പേര് ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ ഇക്കാര്യം മാണിയെ അറിയിച്ചിരുന്നു.
മാണിയുടെ ഔദാര്യം കൊണ്ടല്ല താന്‍ നേതാവായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണി ജയിച്ചത് താന്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണ്. താന്‍ ചെയ്ത കുറ്റം എന്താണ് എന്ന് മാണി വ്യക്തമാക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha