ബ്ലാക്ക്മെയില്‍ രാഷ്ട്രീയത്തിന്റെ അവസാന ഇര താനാവട്ടെ... ജോര്‍ജിന് ഹിഡണ്‍ അജണ്ട; കേരളാ കോണ്‍ഗ്രസില്‍ അഭയം തേടിയ ജോര്‍ജ് ഇപ്പോള്‍ കളിക്കുന്നത് ഗുണ്ടാ ബ്ലാക്ക്മെയില്‍ രാഷ്ട്രീയം
സരിതയുടെ കത്തില്‍ ജോസ്.കെ.മാണിയുടെ പേരുണ്ടെന്ന പി.സി. ജോര്‍ജിന്റെ ആരോപണത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് ജോസ് കെ മാണി എം.പി. ബ്ലാക്ക്മെയില്‍ രാഷ്ട്രീയത്തിന്റെ അവസാന ഇര താനാവട്ടെയെന്ന് ജോസ്.കെ.മാണി പറഞ്ഞു.
ഹിഡണ്‍ അജണ്ടയുമായാണ് പി.സി.ജോര്‍ജ് മുന്നോട്ടു പോകുന്നത്. ജോര്‍ജ് കേരളാ കോണ്‍ഗ്രസില്‍ അഭയം തേടിയെത്തിയതായിരുന്നുവെന്നും ആരോപണത്തിന് പിന്നില്‍ നടക്കുന്നത് ഗുണ്ടാ ബ്ലാക്ക്മെയില്‍ രാഷ്ട്രീയമാണെന്നും ജോസ്.കെ.മാണി ആഞ്ഞടിച്ചു. പി.സി.ജോര്‍ജ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആന്‍ോ ആന്റണിയെയും തന്നെയും പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നും ജനങ്ങളാണ് വിധിയെഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂരിനെതിരെയും പി.സി.ജോര്‍ജ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെന്നും ജോസ്.കെ.മാണി കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അസൂത്രിതമായാണ് കത്ത് പുറത്തുവന്നത്. വ്യക്തി താല്‍പ്പര്യത്തോടെയുള്ള നീചമായ രാഷ്ട്രീയമാണ് ഇത്. ഇതിനെ കുറിച്ച് അന്വേഷണം വേണം. സിബിഐയല്ല അതിന് മുകളിലുള്ള ആരെങ്കിലും അന്വേഷിച്ചാലും തനിക്ക് പ്രശ്നമില്ല. ഇക്കാര്യത്തില്‍ ഡിജിപിക്ക് ഉടന്‍ പരാതി നല്‍കും. കത്തിന്റെ വസ്തുതയേയും യാഥാര്‍ത്ഥ്യത്തേയും കുറിച്ച് മാദ്ധ്യമങ്ങള്‍ അന്വേഷിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
ഇനിയും ഇത്തരത്തിലുള്ള കെട്ടുകഥകള്‍ പുറത്ത് വരും. അതൊന്നും കണ്ട് കേരളാ കോണ്‍ഗ്രസുകാര്‍ പേടിച്ചു പോവുമെന്ന് ആരും കരുതരുത്. പാര്‍ട്ടിയുടെ തീരുമാനങ്ങളുമായി കേരളാ കോണ്‍ഗ്രസ് മുന്നോട്ട് പോവുക തന്നെ ചെയ്യും. ബഌക്ക്മെയില്‍ രാഷ്ട്രീയത്തിന്റെ അവസാന ഇര താനാവണം. സരിതയുടെ കത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസിന് പരാതി നല്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. കത്തിനെ കുറിച്ച് സിബിഐ അന്വേഷണമാണ് ജോര്‍ജ് ആവശ്യപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ സിബിഐ അല്ല അതിന് മുകളില്‍ ഏതെങ്കിലും ഏജന്‍സിയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ എന്ന് ജോസ് കെ.മാണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha