ജോസ് കെ മാണിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ തള്ളി ഭാര്യ നിഷ
ജോസ് കെ മാണിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ തള്ളി ഭാര്യ നിഷ ജോസിന്റെ ഫേസ്ബുക് പോസ്റ്റ്. ആ പരിപ്പ് ഇവിടെ വേവില്ലെന്നു പറയുന്ന ഫേസ്ബുക് പോസ്റ്റില്‍ വിശ്വാസവും ബഹുമാനവും ഒരു പുരുഷനും സ്ത്രീക്കും സൗജന്യമായി ലഭിക്കില്ലെന്നും സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും കൈവരിക്കണമെന്നും നിഷ പറയുന്നു.
തന്റെ ഭര്‍ത്താവ് ജോവിന് കുടുംബത്തിന്റെയും മറ്റും സഹകരണവും ബഹുമാനവും ലഭിച്ചിട്ടുണ്ട്. സ്വബോധമുള്ള ആരും അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം വിശ്വസക്കുകയില്ല. സാഹചര്യത്തിനനുസരിച്ച് കപടത മറച്ചുവെക്കാന്‍ മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നത് നാണക്കേടാണെന്നും നിഷ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത്തരം ആരോപണം ഉന്നയിക്കുന്നവരെ ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു. \' ഈ പരിപ്പ് ഇവിടെ വേവില്ല\'. സരിതയുടെ കത്തില്‍ ജോസ് കെ മാണിക്കെതിരെ പരാമര്‍ശമുണ്ടെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha