ഇച്ചായാ ഞാനെപ്പെഴാ കത്ത് തന്നത്... പിസി ജോര്‍ജിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സരിത; കണ്ടു, കത്ത് നല്‍കിയിട്ടില്ല
സരിതയുടെ പേരില്‍ പുറത്തു വന്ന കത്തിനെ ചൊല്ലി വിവാദം കത്തുന്നു. കത്ത് സരിതയുടേതാണെന്ന് പിസി ജോര്‍ജ് ഉറപ്പിച്ച് പറയുന്നു. എന്നാല്‍ പിസി ജോര്‍ജിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സരിത എസ് നായര്‍ രംഗത്തെത്തി.
കത്തുമായല്ല സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ കാണാന്‍ പോയതെന്ന് സരിത പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ജോര്‍ജ്ജ് തന്നെ കരുവാക്കുകയാണ്. ജോസ് കെ മാണി തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും സരിത പറഞ്ഞു. ഇപ്പോള്‍ പുറത്തു വന്നത് താന്‍ എഴുതിയ കത്തല്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് പരാതി നല്‍കുമെന്നും സരിത വ്യക്തമാക്കി.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായരുടേതെന്ന പേരില്‍ പുറത്ത് വന്ന കത്തില്‍ ധനമന്ത്രി കെഎം മാണിയുടെ മകന് ജോസ് കെ മാണിയുടെ പേര് ഉണ്ടെന്നും. ഇതിനെപ്പറ്റി താന്‍ മാണിയോട് സൂചന നല്‍കിയിരുന്നുവെന്നും. ജോസ് കെ മാണിയുടെ കൈയിലിരുപ്പ് ശരിയല്ലെന്നുമാണ് പിസി ജോര്‍ജ് രാവിലെ പറഞ്ഞത്. സരിത തന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും പിന്നെ നേരിട്ട് കാണുകയും ചെയ്ത സമയത്താണ് താന്‍ കത്ത് വായിക്കുന്നത്. സരിത തന്ന കത്താണ് വായിച്ചത്. വായിച്ചപ്പോള്‍ മനസില്‍ ഇടിമുഴക്കമാണ് ഉണ്ടായതെന്നും ജോര്‍ജ് പറഞ്ഞിരുന്നു.
താന്‍ വായിച്ച ശേഷം കത്ത് സരിതയ്ക്ക് തന്നെ മടക്കി നല്കി. പുറത്തുവന്ന കത്തിലെ കൈയക്ഷരം സരിതയുടേത് തന്നെയാണെന്നും ജോസ് കെ മാണിയുടെ പേര് കത്തില്‍ ഉണ്ടായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.
എന്നാല്‍ സരിത തന്നെ കത്ത് നിഷേധിച്ചതോടെ പിസി ജോര്‍ജ് വീണ്ടും വെട്ടിലായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha