മന്ത്രിമാരുടേയും എംഎല്‍എമാരുടേയും വാട്സ് ആപ് ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ഗൂഢാലോചന; ചാനലുകള്‍ കാണിച്ചില്ലെങ്കില്‍ ഓണ്‍ലൈനിലൂടെ പുറത്തുവിടും
മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ച് അണിയറയില്‍ ഗൂഢ നീക്കങ്ങള്‍ നടക്കുന്നു. സരിതയുടെ കത്തിനപ്പുറമുള്ള സോളാര്‍ ബോംബ് പൊട്ടിക്കാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടര്. അതിന്റെ ആറു മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സരിത പോലും ആ ദൃശ്യങ്ങള്‍ നിഷേധിച്ചില്ല. വാട്സ് ആപ്പിലെ ദൃശ്യങ്ങളെ കുറിച്ച് പൊലീസില്‍ സരിത പരാതി നല്കി. എന്നാല്‍ വാട്സ് ആപ്പ് ഉറവിടം പോലും കണ്ടെത്താനായില്ല. എത്രത്തോളം ഉന്നതരാണ് അതിന് പിന്നിലെന്ന് തെളിയിക്കുന്നതാണ് ഇത്.
18മിനിറ്റാണ് വിവാദ സോളാര്‍ വീഡിയോയുടെ ദൈര്‍ഘ്യമെന്നാണ് സൂചന. കോണ്‍ഗ്രസിലെ ഒരു യുവനേതാവിന്റെ വിവാഹ നിശ്ചയത്തെ തുടര്‍ന്നാണ് ആ ദൃശ്യങ്ങള്‍ പുറത്തു വന്നത്. ഈ ഏപ്രിലില്‍ കല്ല്യാണവും നിശ്ചയിച്ച് വീട്ടിലെത്തിയപ്പോഴാണ് വാട്സ് ആപ്പില്‍ വിഡിയോ കണ്ടത്. വധുവിനെ മുഴുവന്‍ വിഡിയോയും കാട്ടി ഈ വിവാഹത്തെ യുവനേതാവിന്റെ രാഷ്ട്രീയ എതിരാളികള്‍ മുടക്കിയെന്നാണ് സൂചന. ഏതായാലും വിവാഹ നിശ്ചയ സമയത്ത് ഏപ്രിലിലാണ് കല്ല്യാണമെന്ന് പത്രങ്ങളെല്ലാം വാര്‍ത്ത നല്‍കിയിരുന്നു.
അതിനിടെയാണ് ബാര്‍ കോഴയില്‍ തട്ടി സരിതയുടെ പുതിയ കത്ത് പുറത്ത് വരുന്നത്. ഗണേശ് കുമാറിന്റെ കൈയിലും ബാലകൃഷ്ണ പിള്ളയുടെ കൈയിലും ഈ കത്തുണ്ടെന്ന് സരിത പറയുന്നു. ഇവരുടെ കൈയില്‍ മാത്രമേ ഉള്ളൂവെന്നാണ് വെളിപ്പെടുത്തല്‍.
എന്നാല്‍ വിഡിയോയുടെ കാര്യമതല്ല. എഡിജിപി പത്മകുമാറാണ് വാട്സ് ആപ്പില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് സരിത തന്നെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അക്കാര്യത്തിലെ അന്വേഷണമൊന്നും നടന്നില്ല. സോളാര്‍ വിഷയത്തിലെ റെയ്ഡുകളുടെ തുടക്കത്തില്‍ സരിതയുടെ ലാപ്ടോപ്പില്‍ നിന്ന് പൊലീസിന് ലഭിച്ചതാണ്രേത ഈ വിഡിയോ. ഇതില്‍ കല്ല്യാണം മുടങ്ങിയ യുവനടനും സരിതയോടൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ സെല്‍ഫിയുടെ മുഴുവന്‍ ദൃശ്യവും പുറത്തുവന്നാല്‍ മറുപടി പറയേണ്ടത് പല മന്ത്രിമാരാണ്.
ചാനലുകളിലൂടെ പുറത്തുവിടാന്‍ കഴിയുന്നതല്ല ആ വാട്സ് ആപ്പ് ദൃശ്യങ്ങള്‍. വാട്സ് ആപ്പിലൂടെ പുറത്തുവന്നാല്‍ ഉറവിടം കണ്ടെത്തി അപ് ലോഡ് ചെയ്യുന്നവരെ കേസില്‍ കുടുക്കാം. ഇതൊഴിവാക്കാനാണ് ചാനലുകളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. എന്നാല്‍ കുടുംബത്തിന് മുമ്പില്‍ ഒരു തരത്തിലും കാണിക്കാന്‍ കഴിയാത്ത ദൃശ്യങ്ങള്‍ വേണ്ടെന്നും മറ്റേതെങ്കിലും തരത്തില്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്താമെന്നാണ് ചാനലുകളുടെ നിലപാട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിടാനും ആലോചനയുണ്ട്.
ഈ വാര്‍ത്തയും ദൃശ്യങ്ങളും പുറത്തുവരുന്നത് തടയാനും കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ചാനലുകളും പത്രങ്ങളിലുമുള്ള അടുപ്പക്കാരുടെ സഹായത്തോടെയാണ് നിരീക്ഷണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha