പയ്യോളി മനോജ് വധം: നുണപരിശോധന വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി
നുണപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പയ്യോളി മനോജ് വധക്കേസിലെ ആറ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കോഴിക്കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളുടെ ആവശ്യം പരിഗണിച്ചത്.
കേസ് അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ല. പ്രതികള്‍ക്ക് നുണപരിശോധന വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണെന്നും കോടതി നിരീക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha