ദൃശ്യമാധ്യമങ്ങള്‍ മോഹന്‍ലാലിന്റെ പേര് വിഴുങ്ങി; കൈരളി ചാനലാകട്ടെ മോഹന്‍ലാല്‍ ഒഴികെയുള്ളവരെ തുറന്ന് കാട്ടി; കൈരളിയില്‍ മോഹന്‍ലാലിന്റെ പേര് തടഞ്ഞത് മമ്മൂട്ടി
സരിത എസ്.നായരുടെ മുപ്പത് പേജുള്ള കത്തില്‍ നടന് മോഹന്‍ലാലിന്റെ പേരുണ്ടായിട്ടും കൈരളി ചാനലില്‍ സംപ്രേക്ഷണം ചെയ്യാന്‍ മമ്മൂട്ടി അനുവദിച്ചില്ല. മറ്റേതെങ്കിലും ചാനലുകള്‍ പേര് ബ്രേക്ക് ചെയ്യുമോ എന്ന് ഭയന്ന അധികൃതര്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ടു. എന്നാല്‍ മോഹന്‍ലാലിന്റെ പേര് പറയണ്ട എന്ന് നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് പ്രമുഖ നടന് എന്ന് മാത്രം നല്കി. ഈ നടന് ആരെന്ന് പലരും അന്വേഷിച്ചിരുന്നു. സരിത കത്ത് ഉയര്‍ത്തിപ്പിടിച്ച കത്തിന്റെ ഫോട്ടോ എടുത്തപ്പോഴാണ് അതില്‍ മോഹന്‍ലാലിന്റെ പേര് കണ്ടത്. എന്നാല്‍ മീഡിയ വണ്‍ ചാനല്‍ മോഹന്‍ലാലിന്റെ പേര് പുറത്ത് വിട്ടിരുന്നു.
സുഹൃത്തായിരുന്ന എം.എല്‍.എ വഴിയാണ് സരിത മോഹന്‍ലാലിന്റെ അടുത്തെത്തിയത്. ടീം സോളാറിന്റെ ഒരു പരിപാടി ഉദ്ഘാടനം ചെയ്യാന്‍ നടന് മമ്മൂട്ടി എത്തിയിരുന്നു. അന്ന് 25000 രൂപയുടെ ചെക്കാണ് താരം വാങ്ങിയത്. അത് തിരികെ നല്‍കിയിരുന്നു. എന്നാല്‍ അതില്‍ കൂടുതല്‍ പണം വാങ്ങിയെന്ന് ആക്ഷേപമുണ്ടായിരുന്നു. ക്യാഷായി വാങ്ങിച്ച ലക്ഷക്കണക്കിന് രൂപ താരം തിരിച്ച് നല്‍കിയില്ലെന്ന ആക്ഷേപം ഇപ്പോഴുമുണ്ട്.
കൈരളി ചാനലിലെ ഒരു പ്രമുഖന് സരിതയുമായി രാത്രി ഫോണില്‍ സല്ലപിക്കുക പതിവായിരുന്നു. അത് മറ്റൊരു ചാനല്‍ സംപ്രേക്ഷണം ചെയ്തതോടെയാണ് കൈരളി സോളാറിനെതിരെയുള്ള വാര്‍ത്തകള്‍ കുറച്ചത്.
സുഹൃത്തായ എം.എല്‍.എയുമായി സരിത പിണങ്ങിയതോടെയാണ് ജയിലില്‍ വെച്ച് എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞ് കത്തെഴുതിയത്. എന്നാല്‍ കത്ത് പോസ്റ്റ് ചെയ്യാന്‍ നല്കിയ ഉദ്യോഗസ്ഥന് പ്രമുഖ നേതാവിന്റെ വിശ്വസ്ഥനായിരുന്നു. അയാള്‍ അതിന്റെ ഫോട്ടോ കോപ്പി എടുത്ത ശേഷമാണ് അയച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha