ഞാന്‍ സരിതയെ കണ്ടിട്ടില്ല... സരിതയുടെ കത്തില്‍ പല മഹാന്മാരുടെയും പേരുകള്‍ കാണുമെന്ന് കെ എം മാണി
സരിതയുടെ കത്തില്‍ പല മഹാന്മാരുടെയും പേരുകള്‍ കാണുമെന്നു ധനമന്ത്രി കെ എം മാണി. സരിതയെ താന്‍ പോയി കണ്ടിട്ടില്ലെന്നും മാണി പറഞ്ഞു.
പി.സി. ജോര്‍ജിനെ പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നില്ല, ആഗ്രഹിച്ചിട്ടില്ല എന്നു മാണി ആവര്‍ത്തിച്ചു. ജോര്‍ജിന്റെ വിമര്‍ശനത്തില്‍ അസഹിഷ്ണുതയില്ല. ഇതില്‍ കൂടുതല്‍ വരുമെന്നായിരുന്നു താന്‍ വിചാരിച്ചിരുന്നത്. കാലാകാലങ്ങളില്‍ പാര്‍ട്ടിക്ക് സ്ഥാനത്തിരിക്കുന്നവരെ മാറ്റാം. പാര്‍ട്ടിയുടെ ആഭ്യന്തര അഡ്ജസ്റ്റ്മെന്റുകളാണ് ഇതെല്ലാം.
പി.സി. ജോര്‍ജ് അവിശ്വാസം കൊണ്ടുവരട്ടെ. അപ്പോള്‍ ഒന്നുകൂടെ ഉറപ്പിക്കാമല്ലോ. ഞാന്‍ 83ാമത്തെ വയസിലല്ലേ നില്‍ക്കുന്നത്. സരിതയുടെ കത്തില്‍ പല ആളുകളേടുയും പേരു കാണും. താന്‍ സരിതയെ കണ്ടിട്ടില്ലെന്നുമാണ് മാണി പറഞ്ഞത്.
പുതിയ ചീഫ് വിപ്പ് ആരെന്നു നാളെ അറിയാമെന്നും മാണി പറഞ്ഞു. ചീഫ് വിപ്പിനെ സംബന്ധിച്ചു കേരള കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമില്ല. പി.ജെ. ജോസഫുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. എം. മാണിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. പാര്‍ട്ടിയുടെ ആവശ്യപ്രകാരം പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനെ തുടര്‍ന്നായിരുന്നു കൂടിക്കാഴ്ച. ചീഫ് വിപ്പ് സ്ഥാനത്തേക്കു പുതിയ ആളെ നിര്‍ദ്ദേശിക്കുന്നതു സംബന്ധിച്ചും ജോര്‍ജ് ഉന്നയിക്കുന്ന ആരോപണങ്ങളെ നേരിടുന്നതു സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായാണു സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha