Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല


ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി

മോഹന്‍ലാല്‍ സരിതയെ വ്യഭിചരിച്ചോ? നമ്മളെ ആവേശം കൊള്ളിക്കുന്ന ആ ചോദ്യത്തിന് ഉത്തരം തേടാം

08 APRIL 2015 09:51 PM IST
മലയാളി വാര്‍ത്ത.

More Stories...

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കേരള രാഷ്ട്രീയത്തില്‍ പുതിയ മാനം നല്‍കിക്കൊണ്ടായിരുന്നു സരിത എസ് നായരുടെ കടന്നു വരവ്. പരസ്യമായി കുറ്റം പറയുമ്പോഴും സരിതയുടെ പൈങ്കിളി കഥകള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ക്ക് എന്നും താല്‍പര്യമാണ്. ഇത് മുതലെടുത്താണ് സരിതാ വാര്‍ത്തകള്‍ ചാനലുകള്‍ ആഘോഷമാക്കിയത്.
സരിത നായര്‍ എന്ന സാമ്പത്തിക കുറ്റവാളിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയ നേതാക്കളുടേയും പ്രമുഖരുടേയും പേരുകളാണ് ഇപ്പോള്‍ കുടുംബ സദസുകളിലെ പോലും ചര്‍ച്ചാവിഷയം. മഹാനടന്‍ മോഹന്‍ലാല്‍ മുതല്‍ യുവ എംഎല്‍എമാര്‍ വരെയാണ് ഈ ലിസ്റ്റില്‍. കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ, പി സി വിഷ്ണുനാഥ് എന്നിവരും സരിത ഉപയോഗിച്ചവരുടെ ലിസ്റ്റില്‍ ഉണ്ടെന്നാണ് ഒരു വിഭാഗം മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയയും പറയുന്നത്.
ഇതിനൊക്കെ അടിസ്ഥാനമായി കരുതുന്നത് സരിതാ നായര്‍ എഴുതിയ ഒരു വ്യാജ കത്തും അത് നിഷേധിച്ച് കൊണ്ട് സരിത തന്നെ മാദ്ധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിച്ച ഒര്‍ജിനല്‍ കത്തുമാണ്. പിസി ജോര്‍ജ്ജ് എന്ന കേരള രാഷ്ട്രീയത്തിലെ എക്കാലത്തേയും വലിയ ശകുനിക്കെതിരെ ഉണ്ടായ നടപടിയുടെ ഭാഗമായാണ് ഈ കത്തുകള്‍ പുറത്ത് വന്നത്. ഈ കത്ത് തന്റെ കൈവശം ഉണ്ടെന്ന ആത്മവിശ്വാസം ആയിരുന്നു ജോര്‍ജ്ജ് എന്ന ശകുനിയുടെ ഇതുവരെയുള്ള പ്രധാന ആയുധം. ഈ കത്ത് കാട്ടിയാണ് ജോര്‍ജ്ജ് ഇത്രയും കാലവും എല്ലാവരേയും വരച്ച വരയില്‍ നിര്‍ത്തിയിരുന്നത്. ഈ കത്തിലെ ഉള്ളടക്കം പറഞ്ഞ് ഭീഷണി ഉയര്‍ത്തി സന്ധി സംഭാഷണത്തിന് ഇറങ്ങിയിട്ടും ജോര്‍ജ്ജിനെതിരെ നടപടി വേണം എന്ന മാണിയുടെ ഉറച്ച നിലപാടിനെത്തുടര്‍ന്നാണ് മറ്റൊരു നിര്‍വ്വാഹവുമില്ലാതെ ഈ കത്ത് ഒടുവില്‍ പുറത്ത് വന്നത്.
സരിതയുടെ കത്ത് എന്ന പേരില്‍ ആദ്യം പുറത്ത് വന്ന കത്ത് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കവേ രണ്ടാമത്തെ കത്തുമായി സരിത തന്നെ രംഗത്ത് എത്തുകയായിരുന്നു. സരിത എഴുതിയ കത്താണോ എന്ന് യാതൊരു ഉറപ്പുമില്ലാതെ, ഇനി അഥവാ സരിത എഴുതിയതാണെങ്കില്‍ കൂടി ആ കത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് പരിശോധിക്കാതെ പേരുകള്‍ സഹിതം ഏഷ്യാനെറ്റും റിപ്പോര്‍ട്ടറും അടങ്ങിയ ചാനലുകള്‍ അത് ഫ്‌ളാഷ് ന്യൂസ് ആക്കുകയായിരുന്നു. അത് തന്റെ കത്തല്ല എന്നു പറഞ്ഞ് സരിത തന്നെ രംഗത്ത് വന്നിട്ടും സരിതയുടെ കത്ത് എന്ന നിലപാടില്‍ ഉറച്ച് ചാനലുകള്‍ വാര്‍ത്ത കൊയ്യല്‍ തുടര്‍ന്നു. സ്ത്രീകളെ സംരക്ഷിക്കാനുള്ള രാജ്യത്തെ സര്‍വ്വ നിയമങ്ങളുടേയും ലംഘനമായിരുന്നു ആ വാര്‍ത്ത എന്നു ചിന്തിക്കാതെയാണ് ജോസ് കെ മാണിക്കെതിരെ ആരോപണങ്ങളുമായി ചാനലുകള്‍ അന്ന് നിറഞ്ഞ് നിന്നത്.
ഇന്നലെ രാവിലെ സരിത വികാരപരമായ പ്രതികരണവുമായി രംഗത്തെത്തി. പത്തനംതിട്ടയില്‍ വച്ച് സരിത മാദ്ധ്യമങ്ങളെ കണ്ടപ്പോള്‍ കാട്ടിയ ആവേശവും ആരോപണങ്ങളും ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആ ശ്രമത്തില്‍ സരിത വിജയിച്ച് നില്‍ക്കുകയും കത്തിന്റെ പുറകേ പോയ ചാനലുകള്‍ പ്രതിപക്ഷത്ത് നില്‍ക്കുകയും ചെയ്യുന്നതിനിടയിലാണ് യാതൊരു ആവശ്യവുമില്ലാതെ വീണ്ടും തലസ്ഥാനത്ത് സരിത പത്രസമ്മേളനം നടത്തിയത്. ചാനലുകള്‍ പുറത്ത് വിട്ട കത്ത് വ്യാജമാണെന്നും യഥാര്‍ത്ഥ കത്ത് ഇതാണെന്നും പറഞ്ഞ് സരിത ഉയര്‍ത്തിക്കാട്ടിയ കത്തിലെ പേരുകള്‍ ക്യാമറകള്‍ ഒപ്പിയെടുക്കുകയായിരുന്നു. ഇതുവളരെ യാദൃശ്ചികമായി സംഭവിച്ച ഒരു കാര്യമായി പറയാന്‍ സാധ്യമല്ല. സോളാര്‍ മുതല്‍ ബാര്‍കോഴ വരെയുള്ള കേരളത്തിലെ ഒരു വിവാദത്തിനും ഇവിടുത്തെ ചാനലുകളോ പത്രങ്ങളോ ഇന്നേവരെ സ്വന്തമായി അന്വേഷിച്ച് ഒന്നും പുറത്തുകൊണ്ട് വന്നിട്ടില്ലെന്ന് ഓര്‍ക്കണം. ആരെങ്കിലും ഒക്കെ പറയുന്നത് മാത്രമാണ് കേരള മാദ്ധ്യമങ്ങളുടെ പ്രധാന സോഴ്‌സുകള്‍. ആ അര്‍ത്ഥത്തില്‍ സരിത മനഃപൂര്‍വ്വം ചില ഉദ്ദേശ്യലക്ഷ്യത്തോടെ തന്നെയാണ് ഈ കത്ത് വെളിയില്‍ പറഞ്ഞതെന്ന് തീര്‍ച്ച.
സരിതയുടെ കത്ത് വ്യാജം ആണ് എന്ന ആരോപണത്തിന്റെ മുനയൊടിയുകയായിരുന്നു ഈ പത്രസമ്മേളനം വഴി. രണ്ടും രണ്ട് കത്താണെങ്കിലും ആദ്യ കത്തില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ തന്നെയാണ് രണ്ടാമത്തെ കത്തിലും കണ്ടത് എന്നതുകൊണ്ട് തന്നെ സരിതയുടെ കത്ത് വ്യാജം ആണെന്ന ആരോപണത്തിന് പ്രസക്തി നഷ്ടപ്പെട്ടു. ആദ്യ ദിവസം എടുത്ത് ചാട്ടം നടത്തിയ ചാനലുകള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ ഇതൊരു കച്ചിത്തുരുമ്പാകുകയും ചെയ്തു.
എന്നാല്‍ ഇവിടെ ശ്രദ്ധേയമായ രണ്ട് കാര്യങ്ങള്‍ ഉണ്ടായി. ചില മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും പേരുകള്‍ അടങ്ങിയ കത്ത് പുറത്ത് വന്നിട്ടും റിപ്പോര്‍ട്ടര്‍ ചാനല്‍ അടക്കം നിഷ്പക്ഷത നടിക്കുന്ന മാദ്ധ്യമങ്ങള്‍ ജോസ് കെ മാണിയെ മാത്രം കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ എഴുതി. ശ്രദ്ധിക്കേണ്ട കാര്യം മോഹന്‍ലാലിന്റെ പേര് പരാമര്‍ശിക്കപ്പെട്ട കാര്യം സൂചിപ്പിക്കാന്‍ പോലും ഈ മാദ്ധ്യമങ്ങള്‍ മടി കാണിച്ചു എന്നതാണ്.
ഈ ഇരട്ടത്താപ്പാണ് നമ്മള്‍ ചോദ്യം ചെയ്യേണ്ടത്. സരിതയുടെ കത്ത് വ്യാജമാണോ ഒറിജിനലാണോ എന്നത് ഒരു തര്‍ക്ക വിഷയം ആക്കേണ്ട കാര്യമേയല്ല. വ്യാജമായാലും ഒര്‍ജിനല്‍ ആയാലും അതിന് പ്രസക്തിയില്ല. കേരളം കണ്ട ഏറ്റവും വലിയ സംഘടിത കുറ്റകൃത്യങ്ങളില്‍ ഒന്നിലെ പ്രതി തന്റെ സാമ്പത്തിക ലാഭത്തിന് വേണ്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായി തയ്യാറാക്കിയ ഒരു കത്ത് അനേകം പൊതുപ്രവര്‍ത്തകരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഒരു ഉപാധിയായി ഉപയോഗിക്കുന്നതിലെ ധാര്‍മ്മികതയാണ് ചോദ്യം ചെയ്യേണ്ടത്. സരിത ആരായിരുന്നു എന്ന് നമുക്ക് അറിയാം. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് മോഡലില്‍ ഒരു തട്ടിപ്പ് സ്ഥാപനം തുടങ്ങിയതും അത് വിജയിക്കാന്‍ സ്ത്രീ എന്ന നിലയില്‍ ഉള്ള സവിശേഷതകള്‍ വേണ്ടവിധം ഉപയോഗിക്കുകയും ചെയ്തു എന്നു ചുരുക്കിപ്പറയാം. ആ ചതി തിരിച്ചറിയാതെ സരിതയുടെ മാസ്മരിക വലയത്തില്‍ വീണുപോയ നേതാക്കള്‍ ഉണ്ടാകുമെന്ന് തന്നെ സംശയിക്കാം. എന്നാല്‍ അതിന് ഉപോല്‍ബലകമായ തെളിവുകള്‍ ഒന്നുമില്ലാതെ കുറ്റാരോപിതയുടെ കത്ത് മാത്രം വച്ച് ആരെയെങ്കിലും മോശക്കാരായി ചിത്രീകരിക്കുന്നത് എന്ത്തരം ധാര്‍മ്മികതയാണ്.
സരിതയുടെ സാമ്പത്തിക ശാസ്ത്രം സൂക്ഷിച്ച് വീക്ഷിക്കുന്നവര്‍ക്ക് ഈ കത്തും അവരുടെ മഹത്തരങ്ങളുടെ ഭാഗം മാത്രമാണെന്ന് പറയേണ്ടി വരും. ഈ അടുത്ത കാലത്ത് ഒരൊറ്റ കേസ് തീര്‍ക്കാന്‍ സരിത നല്‍കിയത് 75 ലക്ഷം ആണ്. ഇങ്ങനെ നാല്‍പ്പതോളം കേസുകള്‍ സരിത തീര്‍ത്തു വന്നു. അതിന് വേണ്ടി മുടക്കിയ കോടികള്‍ എവിടെ നിന്ന് എന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥ അനുവദിക്കുന്ന കോടതിപോലും ചോദിക്കുന്നില്ല എന്നതാണ്് കഷ്ടം. അതുകൊണ്ട് തന്നെ ഉന്നതമായി രാഷ്ട്രീയ ഇടപെടല്‍ ഈ സംഭവത്തില്‍ ഉണ്ടെന്ന് തീര്‍ച്ച. ഇങ്ങനെ സരിതയുമായി അവിശുദ്ധ ബന്ധം പുലര്‍ത്തിയവരെ കണ്ടെത്തി നാണംകെടുത്തേണ്ട മാദ്ധ്യമങ്ങള്‍ അതിനൊന്നും മെനക്കെടാതെ സരിത കൃത്യമായ അജണ്ടയോടെ എഴുതി വച്ച കത്തിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകരെ അപമാനിക്കുന്നത് നിരാശാജനകം ആണ്.
സരിതയുടെ ലിസ്റ്റില്‍പ്പെട്ട ഏതെങ്കിലും ഒരാള്‍ നിരപരാധിയാണ് എന്ന് കരുതുക. എങ്കില്‍ ഈ മാദ്ധ്യമങ്ങള്‍ ചെയ്ത കൊടും ക്രൂരത എത്ര ഭയാനകമാണ്. ഒരു ഉറപ്പും ഇല്ലാതെ ഒരു കുറ്റവാളിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകരെ അപമാനിക്കുന്നത് ന്യായമാണോ എന്ന ചോദ്യം ഇപ്പോഴാണ് നമ്മള്‍ ഉയര്‍ത്തേണ്ടത്. എന്നു മാത്രമല്ല സരിതയുമായി ബന്ധപ്പെട്ട് നേട്ടങ്ങള്‍ കൊയ്ത വൃത്തികെട്ട നേതാക്കളും നിരപരാധികളായ നേതാക്കളും ഒരേ ത്രാസില്‍ തൂക്കപ്പെടുന്നു എന്ന അവസ്ഥയ്ക്കും ഇത് കാരണമാകുന്നു. സരിതയുമായി ബന്ധപ്പെട്ട ആരോപണം ഉണ്ടായപ്പോള്‍ നിയമനടപടി എടുക്കും എന്നു പറഞ്ഞിട്ട് പിന്നെ അനങ്ങാത്ത നേതാക്കളെ എങ്കിലും നമുക്ക് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താം. എന്നാല്‍ നിരപരാധികളേയും ആ തട്ടില്‍ പെടുത്തുന്ന സാഹചര്യം ഇല്ലാതാക്കേണ്ടതല്ലേ?
മോഹന്‍ലാലിന്റെ കാര്യം മാത്രമെടുക്കുക. മലയാളത്തിലെ മഹാനടന്റെ പേര് സരിതയുടെ സ്മാര്‍ത്ത വിചാരണ ലിസ്റ്റില്‍ ഉണ്ട്. ലാലേട്ടനെ പോലെ ഒരു വലിയ നടന് സരിതയെ പോലെ ഒരു സ്ത്രീയെ വ്യഭിചരിക്കേണ്ട സാഹചര്യം ഉണ്ട് എന്ന് വിശ്വസിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? എന്നാല്‍ അങ്ങനെയാണ് സരിതയുടെ കത്തില്‍ പറയുന്നത്. ആ ഒരൊറ്റ പേരുകൊണ്ട് തന്നെ ഈ കത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണ്, എന്നിട്ടും നമ്മള്‍ രാഷ്ട്രീയ വൈരം മുതലെടുക്കാന്‍ അത് ഉപയോഗിക്കുന്നു. ഈ കത്തിന്റെ പേരില്‍ ആവേശം കൊള്ളുന്ന പ്രതിപക്ഷം ഓര്‍ക്കേണ്ടത് ഇതുവരെ പുറത്ത് വരാത്ത കത്തിലെ പേജുകളില്‍ നിങ്ങളുടേയും പേരുകള്‍ കാണാം എന്നതാണ്. ബാര്‍കോഴ വിവാദത്തില്‍ നമ്മള്‍ അത് കണ്ടതാണ്. മിണ്ടാതിരിക്കാനുള്ള പണം പ്രതിപക്ഷത്തിന് കൊടുത്തു എന്ന് പറഞ്ഞാല്‍ അതിനൊരു ലോജിക് ഒക്കെയുണ്ട് താനും.
ജയിലില്‍ കിടക്കേണ്ടവര്‍ വെളിയില്‍ നടന്ന് കച്ചവടം നടത്തിയാല്‍ സംഭവിക്കുന്ന ദുരന്തമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. വിശപ്പ് മാറ്റാന്‍ റൊട്ടി മോഷ്ടിച്ചവന്‍ അകത്ത് കിടക്കുമ്പോഴാണ് സരിതയെ പോലെയുള്ളവര്‍ ഇങ്ങനെ വിഹാരം നടത്തുന്നത്. ഇതിന് മാറ്റം ഉണ്ടാകാത്തിടത്തോളം കാലം ഇങ്ങനെയൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഇതൊക്കെ കണ്ട് നമുക്ക് നിര്‍വൃതിയടയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍  (27 minutes ago)

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ  (37 minutes ago)

ഞാൻ പഠിച്ച കിത്താബിൽ ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്.. ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സ്റ്റാർ മാജിക്ക് താരങ്ങളുമായ ഷിയാസ് കരീമും അനുവും.  (1 hour ago)

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല  (1 hour ago)

അവള്‍ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് ലളിതമാണ്.. മുന്‍ ഭാര്യ ഐശ്വര്യയെ പുകഴ്ത്തി ധനുഷ്  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു  (1 hour ago)

ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ  (1 hour ago)

ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു... ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും?'- ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്  (2 hours ago)

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി.... അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഇതുവരെ തുടരുമെന്ന് സുപ്രീംകോടതി  (2 hours ago)

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?  (2 hours ago)

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....  (4 hours ago)

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (4 hours ago)

അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി  (4 hours ago)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....  (4 hours ago)

Malayali Vartha Recommends