മദ്യം വാങ്ങാന്‍ മണിക്കൂറുകളോളം ഇനി ക്യൂവില്‍ നില്‍ക്കേണ്ട, ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ മതി
മദ്യപാനികളുടെ ശ്രദ്ധയ്ക്ക്, മദ്യം വാങ്ങാന്‍ ഇനി മുതല്‍ കഷ്ടപ്പെട്ട് ക്യൂവില്‍ മണിക്കൂറുകളോളം നില്‍ക്കേണ്ട. മറിച്ച് മദ്യം നിങ്ങളുടെ മുന്നില്‍ കൊണ്ട് വന്നു തരുമെന്ന് കണ്‍സ്യൂമര്‍ഫെഡ് പറഞ്ഞിരിക്കുകയാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള മദ്യം അത് ഏതും ആകട്ടെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തശേഷം നേരെ ഡെലിവറി കൗണ്ടറിലെത്തി വാങ്ങാനുള്ള സംവിധാവും വരുന്നുണ്ടെന്ന് കണ്‍സ്യൂമര്‍ഫെഡ് വ്യക്തമാക്കി. മദ്യവില്പനശാലകളിലെ വന്‍തിരക്ക് കുറയ്ക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള 40 മദ്യവില്പനശാലകളിലേക്കും ഓരോ മൊബൈല്‍ ബില്ലിങ് യന്ത്രം വീതം വാങ്ങും. തുടര്‍ന്ന് ക്യൂവില്‍ പത്തുപേരില്‍ കൂടുതലുണ്ടെങ്കില്‍ ജീവനക്കാരന് യന്ത്രവുമായി പുറത്തിറങ്ങി ബില്‍ നല്കി ഇവരെ ഡെലിവറി കൗണ്ടറിനു മുന്പിലേക്കു മാറ്റുമെന്നാണ് അധികൃതര്‍ പറയുന്നത്. മദ്യ വില്‍പ്പന കൂടുതല്‍ സുതാര്യമാക്കാന്‍ നാലു വീതം സിസിടിവി ക്യാമറകളും സ്ഥാപിക്കുമെന്നും അവര്‍ പറയുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ഈ തീരുമാനം ആദ്യം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പക്ഷെ, ഓണ്‍ലൈന്‍ ബുക്കിങ് എന്ന ഈ നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ് ഇപ്പോള്‍. ഈ തീരുമാനം നടപ്പാവുകയാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരാള്‍ക്ക് ദിവസം മൂന്നു കുപ്പി വരെ ബുക്ക് ചെയ്യാമെന്നും അധികൃതര്‍ പറയുന്നു. ബുക്കിങ് സ്വീകരിച്ചാല്‍ കണ്‍സ്യൂമര്‍ഫെഡിന്റെ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യുന്ന മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. തൊട്ടടുത്ത മദ്യവില്‍പനശാലയിലെത്തി ഡെലിവറി കൗണ്ടറിന്റെ ക്യൂവില്‍ നിന്നു മദ്യം വാങ്ങാമെന്നും അധികൃതര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha