സ്കൂള്‍ ടൈംടേബിള്‍ സര്‍ക്കാര്‍ പരിഷ്ക്കരിക്കുന്നു, ഹൈസ്കൂളില്‍ ഇനി മുതല്‍ എട്ടു പിരീഡുകള്‍
ടൈംടേബിളുകളുടെ കാര്യത്തിലും സര്‍ക്കാര്‍ പുതിയ പരിഷ്ക്കാരം നടപ്പിലാക്കുന്നു. പത്താം ക്ലാസുവരെയുള്ള സ്കൂള്‍ ടൈംടേബിളുകളാണ് പരിഷ്ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഹൈസ്കൂളുകളില്‍ എട്ടു പീരിഡുകളായിരിക്കും. നിലവില്‍ ഏഴുപിരീഡാണുള്ളത്. അത് കൂടാതെ, വെള്ളിയാഴ്ച്ച ദിവസത്തെ പഠന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് സാധാരണ ദിവസങ്ങളില്‍ ക്ലാസെങ്കില്‍ എല്ലാ വെള്ളിയാഴ്ച്ചകളിലും 9.30 മുതല്‍ 4.30വരെയായിരിക്കും ക്ലാസ് ടൈം. ഉച്ചയ്ക്ക് രണ്ടു മണിക്കൂര്‍ ഇടവേളയുണ്ടാകും. നിര്‍ദേശങ്ങള്‍ കരിക്കുലം കമ്മറ്റി ഡിപിഐയ്ക്ക് സമര്‍പ്പിച്ച് കഴിഞ്ഞ്. സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങും. ടൈംടേബിള്‍ പരിഷ്ക്കരിക്കുന്നതോടെ ആഴ്ച്ചയില്‍ 35 പീരീഡെന്നത് 40 ആയി വര്‍ധിക്കും. ആദ്യപിരീഡുകള് 40 മിനിട്ടാണെങ്കില്‍ അവസാനപിരീഡുകള് 30 മിനിട്ടായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha