വെളിച്ചെണ്ണ വാങ്ങുമ്പോള്‍ ഇനി സൂക്ഷിക്കുക, മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയില്‍ നിന്നും കണ്ടെത്തി
മലയാളികളുടെ പ്രിയ വിഭവങ്ങളുടെയെല്ലാം ചേരുവകളില്‍ ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയില്ലാത്ത വിഭവത്തെപ്പറ്റി ആലോചിച്ചിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ വിപണിയില്‍ പുറത്തിറങ്ങുന്ന പല വെളിച്ചെണ്ണകളും യഥാര്‍ത്ഥത്തില്‍ വെളിച്ചെണ്ണയല്ല. മാത്രമല്ല മാരകമായ വിഷ എണ്ണകളുമാണ്. ഇത്തരത്തിലുള്ള ഒന്‍പത് ബ്രാന്‍ഡുകളുടെ വില്‍പ്പന കേരളത്തില്‍ ഇപ്പോള്‍ നിരോധിച്ചു.
സംസ്ഥാനത്ത് വില്‍ക്കുന്ന വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഒന്‍പത് ബ്രാന്‍ഡുകളില്‍ മായം കണ്ടെത്തി.
കേരള പ്ളസ്, ഗ്രീന്‍ കേരള, കേരള എവണ്‍, കേര സൂപ്പര്‍, കേര ഡ്രോപ്സ്, ബ്ളെയ്സ്, പുലരി, കൊക്കോ സുധം, കല്ലട പ്രിയം എന്നിവയിലാണ് മായം കണ്ടെത്തിയത്. ഇവയുടെ വിപണനം സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. നിരോധിച്ച ബ്രാന്‍ഡിലുള്ള വെളിച്ചെണ്ണകള്‍ വില്‍ക്കുന്നതോ കൈവശം സൂക്ഷിയ്ക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്.
ഇത്തരക്കാരില്‍ നിന്നും ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമത്തിലെ വകുപ്പ് 56പ്രകാരം രണ്ട് ലക്ഷം രൂപ വരെ പിഴ ചുമത്തും. ഉത്തരവ് മനപൂര്‍വം ലംഘിച്ചതായി കണ്ടെത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കും. നിരോധിച്ച ബ്രാന്‍ഡിലുള്ള വെളിച്ചെണ്ണകള്‍ വിപണിയില്‍ കണ്ടെത്തിയാല്‍ 18004251135 എന്ന ടോള്‍ഫ്രീ നമ്പരിലോ ജില്ല ഫുഡ് സേഫ്ടി ഓഫീസര്‍മാരേയോ അറിയിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha