ഗൗരിയമ്മ സിപിഎമ്മിലേക്ക്; ജെഎസ്എസ് ഉപാധികളോടെ ലയിക്കും
വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങുന്നു. കെ ആര് ഗൗരിയമ്മയുടെ ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കും. ഉപാധികളോടെ സിപിഎമ്മില്‍ ലയിക്കാനാണ് ജെഎസ്എസ് ഉപസമിതിയുടെ തീരുമാനം. പാര്‍ട്ടി അംഗങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കമെന്നതാണ് ആവശ്യം. ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്ക് ഗൌരിയമ്മയെ ചുമതലപ്പെടുത്തി.
സിപിഎം ലയനം ചര്‍ച്ച ചെയ്യാന്‍ ജെഎസ്എസ് ഉപസമിതി ഇന്ന് ആലപ്പു!ഴയില്‍ ചേര്‍ന്നിരുന്നു. ലയനം തീരുമാനിക്കാന്‍ ഗൗരിയമ്മ അധ്യക്ഷയായ അഞ്ചംഗ ഉപസമിതിയെ ക!ഴിഞ്ഞ ജനുവരിയിലാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരിട്ടെത്തി ഗൗരിയമ്മയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച സാഹചര്യത്തിലാണ് ഉപസമിതി യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha