തന്റെ ഭര്‍ത്താവിനെ വശീകരിച്ച കാമുകിയ്ക്ക് ഭാര്യയുടെ വക ഉഗ്രന്‍ തല്ല്
തന്റെ ഭര്‍ത്താവിനെ വശീകരിച്ച കാമുകിയ്ക്ക് ഭാര്യയുടെ വക ഉഗ്രന്‍ തല്ല്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട്ടിലാണ് സംഭവം. ഭാര്യയും മകനുമുള്ളയാളാണ് കാമുകന്. കുറച്ചു നാളായി ഇയാള്‍ ഒരു യുവതിയുമായി അടുപ്പത്തിലായിരുന്നു. ഇടയ്ക്കിടയ്ക്ക് ഇവര്‍ കറങ്ങി നടക്കാറുള്ള വിവരം ഭാര്യയുടെ ചെവിയിലെത്തി. കാമുകീകാമുകന്മാരെ ഒരു പാഠം പഠിപ്പിക്കാന്‍ ഭാര്യയും മകനും തീരുമാനിച്ചു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഭര്‍ത്താവും കാമുകിയും വെഞ്ഞാറമൂട് ഭാഗത്ത് ഓട്ടോറിക്ഷയില്‍ കറങ്ങുന്നതായി ഭാര്യ അറിഞ്ഞത്. കേട്ടപാടെ അവര്‍ മകനെയും കൂട്ടി കാറില്‍ വെഞ്ഞാറമൂട്ടിലേക്ക് തിരിച്ചു.
വെഞ്ഞാറമൂട്ടില്‍ ഇവരെത്തിയപ്പോള്‍ തന്നെ കാമുകീകാമുകന്മാര് മുന്നില്‍ വന്നു ചാടി. ഭര്‍ത്താവും കാമുകിയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനു മുമ്പേ ഭാര്യയും മകനും ഓട്ടോറിക്ഷയുടെ കുറുകെ കാര്‍ നിര്‍ത്തി. ഓട്ടോയില്‍ നിന്നിറങ്ങിയ ഭര്‍ത്താവ് ഡ്രൈവര്‍ക്ക് കൂലി നല്‍കുന്നതിനിടെ ഭാര്യ ഓട്ടോയ്ക്കുള്ളിലിരുന്ന കാമുകിയെ പിടിച്ചു വെളിയിലിട്ട് തല്ലു തുടങ്ങി.
ഇതൊക്കെ നടക്കുമ്പോള്‍ ഭര്‍ത്താവ് കാഴ്ചക്കാരനായി മാറി നില്‍ക്കുകയായിരുന്നു. നിലത്തു വീണ കാമുകി ഭാര്യയെ സാരിയില്‍ പിടിച്ച് വലിച്ച് നിലത്തിട്ടു. പിന്നെ പോര് നിലത്ത് കിടന്നായിരുന്നു. സ്ത്രീകള്‍ തമ്മിലടിക്കുന്നത് കണ്ട് നാട്ടുകാര്‍ കൂടി. സംഭവമറിഞ്ഞ് പൊലീസുമെത്തി. അതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസ്സിലായ ഭര്‍ത്താവ് ഇടയ്ക്കു കയറി സ്ത്രീകളെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പൊലീസിനു തന്നെ ഇരുവരേയും പിടിച്ചു മാറ്റേണ്ടിവന്നു.
തന്റെ ഭര്‍ത്താവിനെ കണ്ണും കൈയ്യും കാട്ടി വശത്താക്കിയതിനാണ് യുവതിയെ തല്ലിയതെന്നാണ് വീട്ടമ്മ പൊലീസിനോട് പറഞ്ഞത്. ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് ഇനിയും അടി കൊടുക്കുമെന്ന് വീട്ടമ്മ പൊലീസിനോട് പറഞ്ഞു. ഇത് കേട്ട് കാമുകിക്കും കലിയിളകി. പൊലീസ് സ്റ്റേഷനിലും ഇരുവരും വഴക്കടിച്ചു. സംഭവം പുലിവാലാകുമെന്ന് കണ്ട പൊലീസ് ഭര്‍ത്താവിനെ വിരട്ടി. പ്രിയപ്പെട്ടവന് അകത്താവുമെന്ന് കണ്ടതോടെ പരാതിയില്ലെന്ന് ഇരുവരും സമ്മതിച്ചു. അങ്ങനെ എഴുതി വാങ്ങി പറഞ്ഞുവിടുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha