ബാര്‍ കേസ്: സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
ബാര്‍ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരേ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഫോര്‍ സ്റ്റാര്‍ ബാറുടമകളാണു ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹൈക്കോടതി അംഗീകരിച്ച സര്‍ക്കാരിന്റെ മദ്യനയം വിവേചനപരമാണെന്നും ഹൈക്കോടതി വസ്തുതകള്‍ പരിഗണിക്കാതെയാണു വിധി പ്രസ്താവിച്ചതെന്നുമാണു ഹര്‍ജിയില്‍ ആരോപിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha