കത്ത് ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്ന് സരിത, ക്രൈംബ്രാഞ്ചിന്റെ അന്വേഷണവുമായി സഹകരിക്കും
ജയിലില്‍ വച്ച് താന്‍ എഴുതിയ കത്ത് ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്ന് സോളാര്‍ കേസിലെ പ്രതി സരിതാ എസ്.നായര്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും സരിത പറഞ്ഞു. സോളാര്‍ കേസ് വിചാരണയ്ക്ക് തലശേരിയിലെത്തിയതായിരുന്നു സരിത. ജയിലില്‍ പോവുന്നതിന് മുന്‍പ് മന്ത്രി കെ.എം.മാണിയെ കണ്ടിട്ടുണ്ട്.
പുറത്തിറിങ്ങിയ ശേഷം ഇതുവരെ മാണിയെ കണ്ടിട്ടില്ല. താനെഴുതിയ കത്ത് സൂക്ഷിക്കാന്‍ ഏല്പിച്ചത് ആര്.ബാലകൃഷ്ണ പിള്ളയെയാണ്. ജയിലില്‍ പോകുന്നതിനു മുന്‍പോ അതിനു ശേഷമോ അദ്ദേഹം കത്ത് പുറത്തു വിട്ടിട്ടില്ല. കത്ത് പി.സി.ജോര്‍ജ് എങ്ങനെ പുറത്തുവിട്ടു എന്നത് ദുരൂഹമാണെന്നും സരിത പറഞ്ഞു.
താനൊരു കോണ്‍ഗ്രസ് അനുഭാവിയാണ്. കോണ്‍ഗ്രസില്‍ അംഗത്വമൊന്നുമില്ല. എന്നാല്‍ കെ.എസ്.യുവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അനുഭാവി ആയതു കൊണ്ടാണ് കോണ്‍ഗ്രസ് മന്ത്രിമാരെ സമീപിച്ചതെന്നും സരിത പറഞ്ഞു.പി.സി. ജോര്‍ജ് കത്ത് പുറത്തുവിട്ടെന്നതു ദുരൂഹമാണെന്നും സരിത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha