ആരോപണങ്ങള്‍ക്ക് തെളിവുമായി വരാന്‍ ജോര്‍ജ്ജിനെ വെല്ലുവിളിച്ച് ജോസ് കെ മാണി
തനിക്കോ പാര്‍ട്ടി ചെയര്മാന് കെ.എം.മാണിയ്ക്കോ വിദേശത്ത് സ്വത്തില്ലെന്നും തെളിവു കൊണ്ടുവന്നാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ജോസ്.കെ.മാണി എംപി. ശ്രീലങ്കയില്‍ റിസോര്‍ട്ട് ഉണ്ടെന്നാണ് ജോര്‍ജ് ആരോപിച്ചത്. ഏത് റിസോര്‍ട്ട്, എവിടെയെന്നൊക്കെ പറയണം. തനിക്കോ ബന്ധുക്കള്‍ക്കോ ഒരു പെട്ടിക്കട പോലും ശ്രീലങ്കയിലില്ല. ജോര്‍ജിന്റെ ശ്രമം വ്യക്തിഹത്യ നടത്തി മാധ്യമ ശ്രദ്ധ നേടാനാണ്. ആരോപണങ്ങള്‍ ഏത് ഏജന്‍സിക്കും അന്വേഷിക്കാം. ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്.
ഒറ്റുകാരന്റെ പ്രവര്‍ത്തനമാണ് പി.സി ജോര്‍ജ് നടത്തിയത്. അനാവശ്യമായ വ്യക്തിഹത്യ ആര്‍ക്കെതിരെയും നടത്തരുത്. പി.സി ജോര്‍ജ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ജോര്‍ജ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവുകള്‍ കൊണ്ടുവരട്ടെ. തെളിവില്ലാത്ത ആരോപണങ്ങളിലൂടെ മാധ്യമശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണ് ജോര്‍ജിന്റേതെന്നും ജോസ് കെ. മാണി പറഞ്ഞു.
പിണറായി വിജയനു വിദേശത്ത് സ്വത്തുണ്ടെന്നും ഭാര്യയുടെ പേരില്‍ ബസിനസ് ഉണ്ടെന്നും ആരോപിച്ചതാണ് മുന്‍പ് പി.സി.ജോര്‍ജ്. ഏ.കെ.ആന്റണിയെ കള്ളനെന്നും വിളിച്ചിട്ടുണ്ട്. വ്യക്തിഹത്യയാണ് ജോര്‍ജിന്റെ ശൈലി. അത് അംഗീകരിച്ചുകൊടുക്കില്ല. പാര്‍ട്ടിയില്‍ ജോര്‍ജിന്റെ വൈസ് ചെയര്മാന് സ്ഥാനം സാങ്കേതികം മാത്രമാണിപ്പോള്‍. ലക്ഷക്കണക്കിന് വരുന്ന കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ നിന്നും ജോര്‍ജ് പുറത്തുപോയി.
ഉന്നതാധികാര സമിതിയോഗം 17ന് ചേരും. ജോര്‍ജിനെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന് ഉന്നതാധികാര സമിതിയില്‍ ആരൊക്കെയുണ്ടോ അവരെയൊക്കെ അറിയിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha